വാച്ചർ രാജന്റെ തിരോധാനം; തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്

By Team Member, Malabar News
Police Special Drive For The Searching Of Watcher Rajan
Ajwa Travels

പാലക്കാട്: വനത്തിനുള്ളിൽ കാണാതായ വാച്ചർ രാജനായി തിരച്ചിൽ നടത്താൻ പോലീസിന്റെ സ്‌പെഷ്യൽ ഡ്രൈവ്. സൈലന്റ് വാലി കാടുകളിലാണ് നിലവിൽ തണ്ടർബോൾട്ടിന്റെ നേതൃത്വത്തിൽ രാജനായി പ്രത്യേക തിരച്ചിൽ നടത്തുന്നത്. കാട്ടുവഴികൾ ഒഴിവാക്കിയാണ് തിരച്ചിൽ നടത്തുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.

വനംവകുപ്പ് നടത്തിയ രണ്ടാഴ്‌ച നീണ്ട പരിശോധനയിൽ രാജനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. എന്നാൽ കട്ടിൽ നിന്നും പുറത്തു പോയതായി ക്യാമറകളിലും പതിഞ്ഞിട്ടില്ല. ഇക്കാരണത്താലാണ് രാജൻ വനത്തിനുള്ളിൽ തന്നെ ഉണ്ടാകുമെന്ന കണക്കുകൂട്ടലിൽ സ്‌പെഷ്യൽ ഡ്രൈവ് തിരച്ചിൽ നടത്തുന്നത്.

കഴിഞ്ഞ മെയ് മൂന്നാം തീയതിയാണ് സൈരന്ധ്രി വനത്തിൽ വനംവകുപ്പ് വാച്ചർ രാജനെ കാണാതായത്. തുടർന്നാണ് വനംവകുപ്പ് വനത്തിനുള്ളിൽ തിരച്ചിൽ ശക്‌തമാക്കിയത്. എന്നാൽ രണ്ടാഴ്‌ച നീണ്ട പരിശോധനയിലും വിവരങ്ങൾ ലഭിക്കാതായതോടെ വനംവകുപ്പ് നേരത്തെ തന്നെ വനത്തിനുള്ളിലെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു.

Read also: വധഗൂഢാലോചന; ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്ന് ബിഷപ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE