ബ്രഹ്മാണ്ഡ ചിത്രം ‘പൊന്നിയിന്‍ സെല്‍വന്റെ’ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നു

By News Desk, Malabar News
MalabarNews_ponniyin selvan
Representation Image
Ajwa Travels

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവല്‍ ‘പൊന്നിയിന്‍ സെല്‍വനെ’ ആസ്പദമാക്കി അതേ പേരില്‍ സംവിധായകന്‍ മണിരത്‌നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുനരാരംഭിക്കുന്നു. കോവിഡ് പ്രതിസന്ധി മൂലം മുടങ്ങിപ്പോയ ഷൂട്ടിങ്ങാണ് ഈ മാസം ആരംഭിക്കുന്നത്. ശ്രീലങ്കയിലാണ് ഷൂട്ടിങ് ആരംഭിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ മാസം 20ന് അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും ശ്രീലങ്കയിലേക്ക് പുറപ്പെടും. ചിത്രത്തില്‍ സൂപ്പര്‍താരം ഐശ്വര്യറായ് ഡബിള്‍ റോളില്‍ എത്തും. മലയാള നടി ഐശ്വര്യ ലക്ഷ്മി, വിക്രം, തൃഷ, ജയംരവി, പ്രഭു, ജയറാം തുടങ്ങിയ വന്‍ താരനിര തന്നെയാണ് പൊന്നിയില്‍ സെല്‍വനില്‍ അണിനിരക്കുക.

പ്രസിദ്ധമായ ചോള സാമ്രാജ്യത്തിലെ രാജാവായിരുന്ന അരുള്‍മൊഴിവര്‍മ്മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ള നോവലാണ് ‘പൊന്നിയിന്‍ സെല്‍വന്‍’. അഞ്ചു ഭാഗങ്ങളായി 2210 പേജുകളുള്ള ഈ നോവല്‍ തമിഴിലാണ് രചിക്കപ്പെട്ടിട്ടുള്ളത്. ബ്രഹ്മാണ്ഡ നോവല്‍ ആയതിനാല്‍ തന്നെ ഇത് രണ്ട് ഭാഗങ്ങളായി സിനിമയാക്കാനാണ് മണിരത്‌നത്തിന്റെ ശ്രമം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE