വരിയിൽ എന്തിരിക്കുന്നു, ഈണത്തിലല്ലേ കാര്യം; പാട്ടിൽ ലയിച്ച് നക്ഷത്ര

By Desk Reporter, Malabar News
poornima-and-nakshathra_Sep-19
Ajwa Travels

സിനിമയിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരജോഡികളാണ് ഇന്ദ്രജിത്തും പൂർണ്ണിമയും. തങ്ങളുടെ ജീവിതത്തിലെ വിശേഷങ്ങളും മക്കളുടെ കലാപ്രകടനങ്ങളും ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ഇളയമകൾ നക്ഷത്രയുടെ ​ഗാനാലാപനം ആണ് പൂർണ്ണിമ ആരാധകർക്കായി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

അഞ്ചുവർഷം മുമ്പാണ് വീഡിയോ എടുത്തതെങ്കിലും ഇപ്പോഴാണ് പൂർണ്ണിമ ഇത് സോഷ്യൽ മീഡിയയിൽ പങ്കുവക്കുന്നത്. ‘പ്രേമം’ എന്ന സിനിമയിലെ ‘മലരേ’ എന്ന ​ഗാനമാണ് നക്ഷത്ര പാടുന്നത്. വരികൾ കൃത്യമല്ലെങ്കിലും അതൊന്നും കാര്യമാക്കാതെ ലയിച്ചുള്ള ആലാപനത്തിലാണ് നക്ഷത്ര.

 

View this post on Instagram

 

…and then she grew up? #throwback #nakshatraindrajith #5years#mommasgirlisgrowingupwaytofast #littlefingers#peiceofme #premam

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

“ഇത്ര വർഷത്തിനിടെ കേട്ടതിൽ ഏറ്റവും ക്യൂട്ടായ വേർഷൻ. കുറച്ചു സമയം എടുത്തു എന്താണ് എന്നു മനസ്സിലാകാൻ,” എന്നാണ് വിജയ് യേശുദാസ് വീഡിയോക്ക് നൽകിയിരിക്കുന്ന കമന്റ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE