കമലാ ഹാരിസിന് ഇങ്ങ് തമിഴ്‌നാട്ടില്‍ വരെ പോസ്റ്റര്‍

By Team Member, Malabar News
Malabarnews_Kamala harris
കമല ഹാരിസ്
Ajwa Travels

വാഷിങ്ടണ്‍ : അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ട് തമിഴ്നാട്ടില്‍ പോസ്റ്റര്‍. കമലാ ഹാരിസിന്റെ അനന്തരവളും കാലിഫോര്‍ണിയയില്‍ അഭിഭാഷകയുമായ മീനാ ഹാരിസാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ
പോസ്റ്ററിന്റെ ചിത്രം പങ്കുവെച്ചത്.

തമിഴ്‌നാട്ടിലെ പൈന്‍ഗാട്ടിലാണ് കാലിഫോര്‍ണിയ സെനറ്റര്‍ കമലാ ഹാരിസിന് പോസ്റ്റര്‍ ഉയര്‍ന്നത്. തമിഴ്‌നാട്ടിലെ ബന്ധുക്കള്‍ അയച്ചുതന്നതാണ് പോസ്റ്ററിന്റെ ചിത്രമെന്നാണ് മീന ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. ‘പി വി ഗോപാലന്റെ പേരകുട്ടിക്ക് വിജയാശംസകള്‍’ എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നതെന്നും മീന പറഞ്ഞു.കമലാ ഹാരിസിന്റെ മുത്തച്ഛന്‍ പിവി ഗോപാലന്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു. മുത്തശിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായിരുന്നു മുത്തച്ഛനെന്നും, രണ്ടു പേരും ഇപ്പോള്‍ എവിടെയോ ഇരുന്ന് തങ്ങളെ നോക്കി ചിരിക്കുന്നുണ്ടാകുമെന്നും മീന ട്വിറ്ററില്‍ കുറിച്ചു.

സൗത്ത് ഏഷ്യന്‍സ് ഫോര്‍ ബൈഡന്‍ എന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ വെച്ച് കമലാ ഹാരിസ്, മദ്രാസിലായിരിക്കുന്ന സമയത്ത് മുത്തച്ഛനോടൊരുമിച്ചുണ്ടായ നീണ്ട നടത്തങ്ങളെക്കുറിച്ചും അമ്മ ശ്യാമള ഗോപാലനെക്കുറിച്ചും വാചാലയായിരുന്നു. പ്രമുഖ കാന്‍സര്‍ ഗവേഷകയും തമിഴ്, ഇന്ത്യന്‍-അമേരിക്കനുമായിരുന്ന ശ്യാമള ഗോപാലനും ജമൈക്കന്‍ വംശജനായ ഹാരിസുമാണ് കമലയുടെ മാതാപിതാക്കള്‍.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായ കമലാ ഹാരിസ്, തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ അമേരിക്കയുടെ തന്നെ ചരിത്രത്തിലെ ആദ്യത്തെ വനിതാ വൈസ് പ്രസിഡന്റാകും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE