‘സ്‌റ്റാറി’ല്‍ ജോജുവിനും ഷീലുവിനും ഒപ്പം പൃഥ്വിരാജ്; ടൈറ്റില്‍ പോസ്‌റ്റര്‍ പുറത്തിറക്കി

By Team Member, Malabar News
prithwiraj
പൃഥ്വിരാജ്
Ajwa Travels

ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സ്‌റ്റാര്‍’. ചിത്രത്തെ സംബന്ധിച്ചുള്ള ഒരു സര്‍പ്രൈസ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ചിത്രത്തില്‍ പ്രധാന കഥാപാത്രമായി പൃഥ്വിരാജ് എത്തുന്ന വിവരമാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യമായി പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്‌റ്ററിനൊപ്പമാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്ക് വച്ചത്.

‘പൈപ്പിന്‍ ചുവട്ടിലെ പ്രണയം’ എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സ്‌റ്റാര്‍’. ചിത്രത്തില്‍ അതിഥി താരമായാണ് പൃഥ്വിരാജ് എത്തുന്നതെങ്കിലും പ്രധാന കഥാപാത്രത്തെ തന്നെയാണ് താരം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്‌തമാക്കി. ഇതിനോടകം തന്നെ ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ ത്രില്ലര്‍ വിഭാഗത്തില്‍ പെട്ടതാണ്.

അബാം ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സുവിന്‍ എസ് സോമശേഖരന്‍ രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ തരുണ്‍ ഭാസ്‌കരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എം ജയചന്ദ്രന്‍, രഞ്ജിന്‍ രാജ് എന്നിവര്‍ സംഗീതം നല്‍കുന്ന ചിത്രത്തില്‍ സാനിയ ബാബു, ശ്രീലക്ഷ്‍മി, ജാഫര്‍ ഇടുക്കി, സബിത, ഷൈനി രാജന്‍ എന്നിവരും പ്രധാന കഥാപത്രങ്ങളായി എത്തുന്നുണ്ട്.

Read also : ഐഎഫ്എഫ്‌കെ വിവാദം: വേദിമാറ്റം കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണ മാത്രം; കടകംപള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE