ഐഎഫ്എഫ്‌കെ വിവാദം: വേദിമാറ്റം കോവിഡ് പശ്‌ചാത്തലത്തില്‍ ഇത്തവണ മാത്രം; കടകംപള്ളി

By Team Member, Malabar News
kadakampalli
കടകംപള്ളി സുരേന്ദ്രൻ
Ajwa Travels

തിരുവനന്തപുരം : കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള ഇത്തവണ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളില്‍ പ്രതികരണവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നാല് മേഖലകളിലായി ചലച്ചിത്രമേള നടത്താന്‍ തീരുമാനിച്ചത് ഇത്തവണത്തേക്ക് മാത്രമാണെന്നും, കോവിഡ് പശ്‌ചാത്തലം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും മന്ത്രി വ്യക്‌തമാക്കി. കൂടാതെ വരും വര്‍ഷങ്ങളില്‍ ചലച്ചിത്രമേള തിരുവനന്തപുരത്ത് തന്നെ നടത്തുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ നടത്തിയ പ്രതികരണത്തില്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്താന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് സംസ്‌ഥാനത്ത് വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നവര്‍ കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നവരാണെന്നും, ചലച്ചിത്രമേളയെ തന്നെ ഇല്ലാതാക്കാന്‍ നോക്കുന്നവരാണ് ഇപ്പോള്‍ വിവാദങ്ങള്‍ സൃഷ്‌ടിക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ കൂട്ടിച്ചേര്‍ത്തു. ഒപ്പം തന്നെ ഇത്തരക്കാരുടെ ഗൂഢലക്ഷ്യം ചലച്ചിത്രപ്രേമികളും, നഗരവാസികളും തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇത്തവണത്തെ കേരള അന്താരാഷ്‌ട്ര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന് പിന്നാലെ വലിയ വിവാദങ്ങളാണ് സംസ്‌ഥാനത്ത് ഉണ്ടാകുന്നത്. തീരുമാനത്തെ അനുകൂലിച്ചും, പ്രതികൂലിച്ചും നിരവധി ആളുകള്‍ രംഗത്തെത്തിയിട്ടുണ്ട്. മേളയുടെ വേദിമാറ്റത്തെ എതിര്‍ത്തുകൊണ്ട് കെഎസ് ശബരീനാഥ് എംഎല്‍എയും, തിരുവനന്തപുരം എംപി ശശി തരൂരും രംഗത്ത് എത്തിയിരുന്നു. മേള നടത്താന്‍ തിരുവനന്തപുരത്തേക്കാള്‍ മികച്ച വേദി ഇല്ലെന്നാണ് ശശി തരൂര്‍ വ്യക്‌തമാക്കിയത്. എന്നാല്‍ മറ്റ് സ്‌ഥലങ്ങളില്‍ മേള നടത്തുന്നതോടെ തിരുവനന്തപുരം എന്ന ബ്രാന്‍ഡിന്റെ അത് ബാധിക്കുമെന്നാണ് ശബരീനാഥ് എംഎല്‍എ പറഞ്ഞത്. എന്നാല്‍ ഈ മാറ്റം ഇത്തവണത്തേക്ക് മാത്രമാണെന്നും, കോവിഡ് പശ്‌ചാത്തലത്തില്‍ ഇത് ആവശ്യമാണെന്നും അധികൃതര്‍ വ്യക്‌തമാക്കുന്നുണ്ട്.

Read also : റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE