റെസ്‌റ്റോറന്റില്‍ ആരാധകനുമായി ഇടപഴകിയ സംഭവം; താരങ്ങളെ ഐസൊലേറ്റ് ചെയ്യാന്‍ തീരുമാനം

By Staff Reporter, Malabar News
indian cricket players Protocol violation
Ajwa Travels

മെല്‍ബണ്‍: ആരാധകനുമായി ഓസ്‌ട്രേലിയയിലെ റെസ്‌റ്റോറന്റില്‍ വച്ച് ഇടപഴകിയ സംഭവത്തില്‍ അഞ്ച് ഇന്ത്യന്‍ താരങ്ങളെയും പ്രത്യേകം ഐസൊലേറ്റ് ചെയ്യുമെന്ന് അറിയിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. രോഹിത് ശര്‍മ്മ, ശുഭ്മന്‍ ഗില്‍, ഋഷഭ് പന്ത്, നവദീപ് സെയ്‌നി, പൃഥ്വി ഷാ എന്നിവരാണ് പ്രോട്ടോകോള്‍ ലംഘനവുമായി ബന്ധപ്പെട്ട് വിവാദത്തില്‍ ആയിരിക്കുന്നത്. മൂന്നാം ടെസ്‌റ്റിനു മുന്നോടിയായുള്ള പരിശീലനത്തില്‍ ഇവര്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ഉണ്ടാവില്ലെന്നും ഇവര്‍ പ്രത്യേകമായാവും പരിശീലനത്തില്‍ ഏര്‍പ്പെടുകയെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്‌തമാക്കി.

താരങ്ങള്‍ക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കാന്‍ അനുമതി ഉണ്ടെങ്കിലും റെസ്‌റ്റോറന്റിനു പുറത്ത് ഇരിപ്പിട സൗകര്യം ഒരുക്കി അവിടെ ഇരുന്ന് കഴിക്കണമെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ നിര്‍ദേശിച്ചിരുന്നത്. രോഹിത് ഉള്‍പ്പടെയുള്ള താരങ്ങള്‍ എന്നാല്‍ റെസ്‌റ്റോറന്റിനുള്ളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുകയും ആരാധകനുമായി അടുത്ത് ഇടപഴകിയതും ചെയ്‌തു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ബയോ ബബിളിന് ഉള്ളിലായിരുന്ന താരങ്ങള്‍ അത് ലംഘിച്ചു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.

താരങ്ങള്‍ ഗുരുതരമായ ചട്ട ലംഘനം നടത്തിയതായാണ് കണക്കാക്കുന്നത്. കൂടാതെ പന്ത് തന്നെ ആലിംഗനം ചെയ്‌തതായി ആരാധകന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇയാള്‍ പിന്നീട് ഇത് തിരുത്തി. പന്ത് തന്നെ ആലിംഗനം ചെയ്‌തില്ലെന്നും തങ്ങള്‍ സാമൂഹിക അകലം പാലിച്ചിരുന്നു എന്നും ആരാധകന്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ വ്യക്‌തമാക്കി.

അതേസമയം മൂന്നാം ടെസ്‌റ്റ് നടക്കാനിരിക്കെ രോഹിത്, ഗില്‍, പന്ത് എന്നിവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടത് ഇന്ത്യന്‍ ടീമിനു കനത്ത തിരിച്ചടിയാണ്. താരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്ന് കണ്ടെത്തിയെങ്കില്‍ അടുത്ത മല്‍സരം ഇവര്‍ക്ക് നഷ്‌ടമാകും. മാത്രവുമല്ല വീണ്ടും ബയോബബിളില്‍ പ്രവേശിക്കണമെങ്കില്‍ താരങ്ങള്‍ ക്വാറന്റെയിനില്‍ കഴിയുകയും റിസള്‍ട്ട് നെഗറ്റീവ് ആവുകയും വേണം. സംഭവത്തില്‍ ബിസിസിഐയുടെയും ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും അന്വേഷണം പുരോഗമിക്കുകയാണ്.

National News: 4ന് നടക്കുന്ന ചര്‍ച്ചയില്‍ കര്‍ഷക പ്രതിഷേധങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും; കൈലാഷ് ചൗധരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE