പഞ്ച് ഡയലോഗുമായി പൃഥ്വി, ഒപ്പം സുരാജും; ‘ജനഗണമന’ ടീസർ പുറത്ത്

By Trainee Reporter, Malabar News
janaganamana movie
Ajwa Travels

‘ഡ്രൈവിങ് ലൈസൻസ്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ‘ജനഗണമന’ ടീസർ പുറത്ത്. ‘ക്വീൻ’ സിനിമ ഒരുക്കിയ ഡിജോ ജോസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷരീസ് മുഹമ്മദാണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം സുദീപ് ഇളമൺ. സംഗീതം ജേക്‌സ് ബിജോയ്.

പോലീസ് ഉദ്യോഗസ്‌ഥനായാണ് സുരാജ് ചിത്രത്തിൽ എത്തുന്നത്. പൃഥ്വിയുടെ കഥാപാത്രം പ്രേക്ഷകർക്ക് സസ്‌പെൻസായി തുടരുന്നു. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരുംദിവസങ്ങളിൽ പുറത്തുവിടും. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്‌റ്റിൻ സ്‌റ്റീഫനും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Read also: ‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE