‘ജയകൃഷ്‌ണനാ’യി ഉണ്ണി മുകുന്ദൻ; ‘മേപ്പടിയാന്‍’ ഫസ്‌റ്റ് ലുക്ക് പുറത്ത്

By Staff Reporter, Malabar News
meppadiyan movie firstlook
Ajwa Travels

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ‘മേപ്പടിയാന്റെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തുവിട്ടു. മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരാണ് പോസ്‌റ്റർ റിലീസ് ചെയ്‌തത്‌.

ജയകൃഷ്‌ണന്‍ എന്ന നാട്ടിന്‍പുറത്തുകാരന്റെ വേഷത്തിലാണ് ഉണ്ണി സിനിമയിൽ പ്രത്യക്ഷപ്പെടുക. ലോക്ക്ഡൗണ്‍ കാരണം ഷൂട്ടിംഗ് തുടങ്ങാന്‍ വൈകിയ സിനിമയുടെ ചിത്രീകരണം ഇക്കഴിഞ്ഞ വിദ്യാരംഭ ദിനത്തിലാണ് ആരംഭിച്ചത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെ 48 ലൊക്കേഷനുകളിൽ ആയാണ് ഷൂട്ടിങ് പൂർത്തീകരിച്ചത്.

ഒരു മുഴുനീള ഫാമിലി എന്റര്‍ടെയിനർ ആവും മേപ്പടിയാന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നാടന്‍ തനിമ തുളുമ്പുന്ന ചായക്കട രംഗമാണ് ഇപ്പോൾ പുറത്തുവിട്ട പോസ്‌റ്ററില്‍ പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഏതായാലും ചിത്രം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന പ്രതീക്ഷയിലാണ് അണിയറക്കാര്‍.

ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, മേജര്‍ രവി, അജു വര്‍ഗീസ്, അഞ്‌ജു കുര്യന്‍, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍, അപര്‍ണ ജനാര്‍ദ്ദനന്‍, നിഷ സാരംഗ്, കുണ്ടറ ജോണി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, പൗളി വില്‍‌സണ്‍, കൃഷ്‌ണ പ്രസാദ്, മനോഹരി അമ്മ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു.

ഉണ്ണി മുകുന്ദന്‍ തന്നെയാണ് ‘മേപ്പടിയാന്റെ’ നിർമാതാവ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച താരത്തിന്റെ നിർമാണ സംരംഭമായ ഉണ്ണി മുകുന്ദന്‍ ഫിലിംസാണ് ചിത്രം നിർമിക്കുന്നത്. രാഹുല്‍ സുബ്രഹ്‌മണ്യനാണ് സംഗീത സംവിധാനം.

Read Also: ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE