ടിക് ടോക് ഉൾപ്പടെ 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

By Staff Reporter, Malabar News
chinese apps

ന്യൂഡെൽഹി: ടിക് ടോക്, വീചാറ്റ്, ബൈഡു, യുസി ബ്രൗസര്‍ അടക്കമുള്ള 59 ചൈനീസ് ആപ്പുകളുടെ വിലക്ക് സ്‌ഥിരപ്പെടുത്തി കേന്ദ്രസര്‍ക്കാര്‍. ഷോപ്പിംഗ് ആപ്പായ ക്ളബ് ഫാക്‌ടറി, എംഐ വിഡിയോ കോള്‍, ബിഗോ ലൈവ് തുടങ്ങിയവയുടെ വിലക്കും കേന്ദ്രം സ്‌ഥിരമാക്കിയിട്ടുണ്ട്. ഇവക്ക് നേരത്തെ ഏര്‍പ്പെടുത്തിയ താൽക്കാലിക വിലക്കാണ് ഇപ്പോള്‍ സ്‌ഥിരപ്പെടുത്തിയത്.

താൽക്കാലിക വിലക്ക് എര്‍പ്പെടുത്തിയ മറ്റ് ആപ്പുകള്‍ക്കും ഉടന്‍ സ്‌ഥിരം വിലക്ക് വരും.

59 മൊബൈല്‍ ആപ്ളിക്കേഷനുകള്‍ കഴിഞ്ഞവര്‍ഷം ജൂണ്‍ അവസാന വാരമാണ് ഇന്ത്യ നിരോധിച്ചത്. ഡാറ്റാ സുരക്ഷയും പൗരൻമാരുടെ സ്വകാര്യത സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കണക്കിലെടുത്താണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്നോളജി ആക്‌റ്റി‌ന്റെ 69 എ വകുപ്പ് പ്രകാരം ടിക് ടോക്, യുസി ബ്രൗസര്‍, ക്യാം സ്‌കാനര്‍, ഹലോ എന്നിവയുള്‍പ്പടെയുള്ള ആപ്പുകള്‍ നിരോധിച്ചത്.

ഗൂഗിള്‍ പ്ളേ സ്‌റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്‌റ്റോറിലെയും പ്രധാനപ്പെട്ട 10 ആപ്ളിക്കേഷനുകളില്‍ ഒന്നായിരുന്ന ടിക് ടോക് അടക്കമുള്ള ചൈനീസ് ആപ്പുകളുടെ മൊബൈല്‍, കംപ്യൂട്ടര്‍ ഉള്‍പ്പടെയുള്ള വേര്‍ഷനുകൾക്കും രാജ്യത്ത് പിടിവീണിരുന്നു. രാജ്യത്തിന്റെ സുരക്ഷയെയും വ്യക്‌തികളുടെ സുരക്ഷയെയും കണക്കിലെടുത്താണ് നടപടി എന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.

ഇന്ത്യയില്‍ ഏതാണ്ട് 119 മില്ല്യണ്‍ ആക്റ്റിവ് ഉപയോക്‌താക്കൾ ഉണ്ടായിരുന്ന ടിക് ടോക്കിന് വിലക്ക് കനത്ത തിരിച്ചടിയായിരുന്നു.

Read Also: കര്‍ഷകരുടെ ട്രാക്‌ടര്‍ റാലി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE