പ്രിയങ്ക ചോപ്രയുടെ ‘വീ ക്യാന്‍ ബീ ഹീറോസ്’; ടീസർ പുറത്തിറങ്ങി

By Team Member, Malabar News
Malabarnews_priyanka chopra
Representational image
Ajwa Travels

ബോളിവുഡിന്റെ പ്രിയതാരം പ്രിയങ്ക ചോപ്ര പ്രധാന കഥാപാത്രമായെത്തുന്ന ഹോളിവുഡ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘വീ ക്യാന്‍ ബീ ഹീറോസ്’ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രം സൂപ്പര്‍ഹീറോ അഡ്വഞ്ചര്‍ വിഭാഗത്തില്‍ പെട്ടതാണ്. റോബര്‍ട്ട് റോഡ്രിഗസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രിയങ്കയോടൊപ്പം പെഡ്രോ പാസ്‌ക്കല്‍, ക്രിസ്‌ത്യൻ സ്‌ളേറ്റര്‍, ബോയ്‌ഡ് ഹോല്‍ബ്രൂക്ക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

സൂപ്പര്‍ഹീറോ പരിവേഷത്തോടെയുള്ള കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രമാണ് വീ ക്യാന്‍ ബീ ഹീറോസ്. ഭൂമിയിലെ സൂപ്പര്‍ഹീറോസിനെ തട്ടികൊണ്ട് പോകാനായെത്തുന്ന അന്യഗ്രഹജീവികള്‍, തങ്ങളുടെ മാതാപിതാക്കളെയും ഭൂമിയെയും രക്ഷിക്കാനായി ഒരുമിക്കുന്ന അവരുടെ മക്കളുമാണ് ചിത്രത്തിന്റെ പ്രമേയം.നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്യുന്ന ചിത്രം പുതുവര്‍ഷ ദിനത്തില്‍ പുറത്തിറക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യം വെക്കുന്നത്.

Read also : പ്രഭാസ് നായകൻ, സെയ്‌ഫ് അലി ഖാൻ വില്ലൻ; ‘ആദിപുരുഷ്’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE