ഇന്ത്യയിലേക്ക് ഖത്തര്‍ എയര്‍വേയ്സിന്റെ പ്രത്യേക സര്‍വീസുകള്‍ ആരംഭിച്ചു 

By Team Member, Malabar News
Malabarnews_qatar airways
Representational image
Ajwa Travels

ദോഹ : ഖത്തര്‍ എയര്‍വേയ്സ് ഇന്ത്യയിലെ പതിനൊന്ന് വിമാനത്താവളങ്ങളിലേക്ക് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചു. സെപ്റ്റംബര്‍ 6 മുതല്‍ ഒക്ടോബര്‍ 24 വരെയാണ് പ്രത്യേക സര്‍വീസുകള്‍ ഉണ്ടാകുക. ഖത്തറും ഇന്ത്യയും തമ്മിലുള്ള എയര്‍ബബിള്‍ കരാറിന്റെ കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടിയത്തിന് പിന്നാലെയാണ് പ്രത്യേക സര്‍വീസുകള്‍ നടത്താന്‍ തീരുമാനിച്ചത്.

ഇന്ത്യയിലെ 11 പ്രമുഖ വിമാനത്താവളങ്ങളിലേക്കാണ് പ്രത്യേക സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, അഹമ്മദാബാദ്, ബെംഗളൂരു, ഡെല്‍ഹി, ഹൈദരാബാദ്, അമൃത്സര്‍, കൊല്‍ക്കത്ത, മുംബൈ എന്നീ വിമനത്താവളങ്ങളിലേക്കാണ് ഖത്തര്‍ എയര്‍വേയ്സ് പ്രത്യേക സര്‍വീസ് നടത്തുന്നത്. പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സര്‍വീസ് നടത്തുക. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് യാത്രാനിയന്ത്രണം ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE