തിരക്കഥയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങി റഫീഖ് അഹമ്മദ്

By Team Member, Malabar News
Malabarnews_rafeeq ahamed
റഫീഖ് അഹമ്മദ്
Ajwa Travels

പാട്ടുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ് കീഴടക്കിയ റഫീഖ് അഹമ്മദ് തിരക്കഥ എഴുതാനൊരുങ്ങുന്നു. തന്റെ ആദ്യ തിരക്കഥയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ചിത്രം ഒരുങ്ങുന്നത് ബോളിവുഡിലാണ്. ഗിന്നസ് റെക്കോഡ് ജേതാവായ ഗുരുവായൂര്‍ വിജീഷ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ന്യൂഡെല്‍ഹിയുടെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയകഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. റഫീഖ് അഹമ്മദ് ഒരുക്കുന്ന തിരകഥ ഹിന്ദിയിലേക്ക് മൊഴിമാറ്റം ചെയ്യും. ചിത്രത്തിന് പ്രണയ കാവ്യത്തിന്റെ ഭംഗി ലഭിക്കാനാണ് തിരക്കഥ എഴുതാന്‍ റഫീഖിനെ തന്നെ തിരഞ്ഞെടുത്തതെന്ന് സംവിധായകന്‍ വിജീഷ് പറഞ്ഞു.

ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളികളായി എത്തുന്നത് ബോളിവുഡിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ അബ്ബാസ്-മസ്‍താൻ ആണ്. അബ്ബാസിന്റെ മകന്‍ മുസ്‌തഫയായിരിക്കും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ച് വിജീഷ് സിനിമയുടെ കഥ റഫീഖ് അഹമ്മദിന് കൈമാറി.

Read also : ഐ.എം.ഡി.ബി ടോപ്പ് റേറ്റഡ് ഇന്ത്യന്‍ സിനിമകള്‍; രണ്ടാം സ്ഥാനത്ത് രാക്ഷസന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE