റഹ്‌മാന്‍ വീണ്ടും മലയാളത്തിലേക്ക്; ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു

By Staff Reporter, Malabar News
rahman samara movie
Ajwa Travels

റഹ്‌മാനെ നായകനാക്കി പുതുമുഖ സംവിധായകന്‍ ചാള്‍സ് ജോസഫ് അണിയിച്ചൊരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തു വിട്ടു. ‘സമാറ‘ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ പ്രമുഖ താരം ഭരതും പ്രധാന വേഷത്തിലുണ്ട്. കഥാപരമായും സാങ്കേതികമായും ഒട്ടേറെ സവിശേഷതകളുള്ള ഈ ചിത്രം ഫോറന്‍സിക് ആധാരമായുള്ള ഒരു അന്വേഷണ ത്രില്ലര്‍ കൂടിയാണ്.

നിവിന്‍ പോളിയുടെ ‘ മൂത്തോനി ‘ലൂടെ ശ്രദ്ധേയയായ സഞ്‌ജന ദീപു, രാഹുല്‍ മാധവ്, ബിനോജ് വില്ല്യ, വീര്‍ ആര്യന്‍, ശബരീഷ് വര്‍മ്മ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രം പീക്കോക് ആര്‍ട്ട് ഹൗസിന്റെ ബാനറില്‍ എംകെ സുധാകരന്‍, അനുജ് വര്‍ഗീസ് വില്ല്യാടത്ത് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. സിനിമയുടെ ചിത്രീകരണം കശ്‌മീരില്‍ ആരംഭിച്ചു.

ബഹുഭാഷാ ചിത്രമെന്ന പ്രത്യേകതയും സ്വന്തമായുള്ള സിനിമയുടെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത് പ്രഗല്‍ഭരായ സാങ്കേതിക വിദഗ്ധരാണ്. സിനു സിദ്ധാര്‍ഥ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന ‘സമാറ’യുടെ സംഗീത സംവിധാനം ദീപക് വാര്യറാണ്. എഡിറ്റിംഗ് അയൂബ് ഖാനും കലാ സംവിധാനം രഞ്‌ജിത്ത് കോത്താരിയും കൈകാര്യം ചെയ്യുന്നു. പിആര്‍ഒ സികെ അജയ് കുമാറാണ്.

Read Also: ഐഎസ്എൽ; സതേൺ ഡെർബിയിൽ ബ്ളാസ്‌റ്റേഴ്‌സിന് എതിരാളികൾ ബെംഗളൂരു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE