ഫൈനല്‍സിന് ശേഷം ഖോ ഖോ; സ്‌പോര്‍ട്‌സ് താരമായി വീണ്ടും രജിഷ

By Team Member, Malabar News
Malabarnews_rajisha vijayan
രജിഷ വിജയൻ
Ajwa Travels

ഫൈനല്‍സിന് ശേഷം തന്റെ അടുത്ത സ്‌പോര്‍ട്‌സ് ചിത്രവുമായി രജിഷ വിജയന്‍. ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മോഹന്‍ലാലാണ് തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ടത്. ഖോ ഖോ എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും സംവിധായകന്‍ തന്നെയാണ്.

2017 ല്‍ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിലൂടെ സംവിധാന രംഗത്തേക്ക് കടന്നു വന്ന ആളാണ് രാഹുല്‍ റിജി. ഖോ ഖോ യുടെ നിര്‍മ്മാണം ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോസ് ആണ് നിര്‍വഹിക്കുന്നത്. ടോബിന്‍ തോമസാണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

2019 ല്‍ പുറത്തിറങ്ങിയ ഫൈനല്‍സില്‍ സൈക്ലിസ്റ്റ് ആയാണ് രജിഷ വേഷമിട്ടത്. സുരാജ് വെഞ്ഞാറന്‍മൂട്, നിരഞ്ജന്‍ രാജു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി വേഷമിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE