യുവനടി രജിഷ വിജയന് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ഖോ ഖോ യുടെ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തില്‍ ഖോ ഖോ താരമായാണ് രജിഷ എത്തുന്നത്. രാഹുല്‍ റിജി നായരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നതും അദ്ദേഹം തന്നെയാണ്.
ഒറ്റമുറി വെളിച്ചമെന്ന സിനിമയിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് രാഹുല്‍ റിജി നായര്‍. ചിത്രത്തിന് 2017 ലെ മികച്ച സിനിമക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.
ഫസ്റ്റ് പ്രിന്റ് സ്റ്റുഡിയോ നിര്‍മ്മാണം നിര്‍വഹിക്കുന്ന ഖോ ഖോ യുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ടോബിന് തോമസാണ്. സിദ്ധാര്‍ത്ഥ് പ്രദീപാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്. ചിത്രത്തില്‍ രജിഷ കായിക താരമായാണ് എത്തുന്നത് എന്നല്ലാതെ സിനിമയുടെ പ്രമേയം എന്താണെന്ന് അണിയറപ്രവര്‍ത്തകര്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. 2019 ല്‍ ഇറങ്ങിയ ഫൈനല്‍സ് എന്ന ചിത്രത്തിലും രജിഷ കായികതാരമായാണ് വേഷമിട്ടത്. സൈക്ലിസ്റ്റ് ആയി ഫൈനല്‍സില്‍ എത്തിയ രജിഷയുടെ രണ്ടാമത്തെ സ്പോര്‍ട്സ് ചിത്രമാണ് ഖോ ഖോ.