ഗോപനൊപ്പം ‘ഗരുഡ’യും; ആറാട്ടിന്റെ പുതിയ വിശേഷം പങ്ക് വച്ച് സംവിധായകൻ

By Team Member, Malabar News
aarattu
Representational image
Ajwa Travels

മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ‘ആറാട്ട്’. ബി ഉണ്ണികൃഷ്‌ണന്റെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്. തെന്നിന്ത്യൻ സിനിമാമേഖലയിൽ ഏറെ ശ്രദ്ധ നേടിയ കെജിഎഫ് എന്ന ചിത്രത്തിലെ വില്ലൻ കഥാപാത്രമായിരുന്നു ഗരുഡ. ആ കഥാപാത്രത്തെ അവതരിപ്പിച്ച രാമചന്ദ്ര രാജു ആറാട്ടിൽ എത്തുന്നുവെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ.

രാമചന്ദ്ര രാജു അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമാണ് ആറാട്ട്. ചിത്രത്തിൽ പ്രധാന വില്ലൻ വേഷമല്ല ചെയ്യുന്നതെങ്കിലും പ്രധാനപ്പെട്ട കഥാപാത്രത്തെ തന്നെയാണ് അദ്ദേഹം അവതരിപ്പിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്‌തമാക്കി. സംവിധായകൻ ബി ഉണ്ണികൃഷ്‌ണൻ തന്നെയാണ് രാമചന്ദ്ര രാജു ആറാട്ടിൽ അഭിനയിക്കുന്നുണ്ടെന്ന കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യക്‌തമാക്കിയത്. കൂടാതെ മോഹൻലാലിനും രാമചന്ദ്ര രാജുവിനും ഒപ്പമുള്ള ഫോട്ടോയും അദ്ദേഹം പങ്ക് വച്ചിരുന്നു.

‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ചിത്രത്തിൽ നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ശ്രദ്ധ ശ്രീനാഥ് നായികയാകുന്ന ചിത്രം കോമഡിക്ക് പ്രാധാന്യം നൽകുന്നുണ്ട്. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്‍റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഉദയകൃഷ്‌ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Read also : ‘മിർസാപൂർ’ വെബ് സീരീസ്; ആമസോൺ പ്രൈമിന് സുപ്രീം കോടതി നോട്ടീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE