‘ആർജെ മഡോണ’; യുവത്വം തിളക്കുന്ന ‘ഫസ്‌റ്റ് ലുക്ക്‌’ പോസ്‌റ്റർ പുറത്തിറക്കി

By Siva Prasad, Special Correspondent (Film)
  • Follow author on
'RJ Madonna Movie
Ajwa Travels

ആർജെ മഡോണ എന്ന പുതിയ മലയാള സിനിമയുടെ ‘ഫസ്‌റ്റ് ലുക്ക്‌’ പോസ്‌റ്റർ പുറത്തിറക്കി. യുവതയുടെ സിരകളിലൊഴുകുന്ന ആവേശം പ്രതിഫലിക്കുന്ന വ്യത്യസ്‌ത പോസ്‌റ്ററാണ് അണിയറ പ്രവർത്തകർ പങ്കുവെച്ചത്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ടൈറ്റിൽ റിവീലിങ് പോസ്‌റ്ററും വ്യത്യസ്‍തത കൊണ്ട് ആസ്വാദക ശ്രദ്ധ നേടിയിരുന്നു.

ആന്റണി വർഗീസ്, ജിത്തു ജോസഫ്‌, ഉണ്ണി മുകുന്ദൻ, അന്നാ രേഷ്‌മ രാജൻ, സുരഭി ലക്ഷ്‌മി, ഒമർ ലുലു, ടിനു പാപ്പച്ചൻ, മുഹമ്മദ്‌ മുസ്‌തഫ, കണ്ണൻ താമരക്കുള്ളം, എൻഎം ബാദുഷ, ഗീതി സംഗീത തുടങ്ങിയ മലയാള സിനിമാ രംഗത്തെ പ്രമുഖരാണ് ഫസ്‌റ്റ് ലുക്ക്‌ പോസ്‌റ്റർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

മിസ്‌റ്ററി ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം ഹിച്ച്‌കോക്ക്‌ എന്റർടെയിൻമെന്റ്സിന്റെ ബാനറിലാണ് നിർമാണം. അനിൽ ആന്റോ, അമലേന്ദു കെ രാജ്‌, ഷെർഷാ ഷെരീഫ്‌ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രം നവാഗതനായ ആനന്ദ്‌ കൃഷ്‌ണരാജാണ് സംവിധാനം നിർവഹിക്കുന്നത്. ജിജോ ജേക്കബ്‌, നീലിൻ സാൻഡ്ര, ജയ്‌ വിഷ്‌ണു തുടങ്ങിയരും ചിത്രത്തിൽ വേഷം ചെയ്യുന്നുണ്ട്.

മലയാളി പ്രേക്ഷകരെ ആസ്വാദനത്തിന്റെ വേറൊരു തലത്തിലേക്ക് കൊണ്ടുപോകാൻ കഴിയുന്ന മേക്കിങ് രീതിയാണ് ‘ആർജെ മഡോണ’ക്ക് വേണ്ടി സ്വീകരിക്കുന്നതെന്ന് ആനന്ദ്‌ കൃഷ്‌ണരാജ് പറഞ്ഞു. സംവിധായകൻ തന്നെയാണ് എഴുത്തും ചിത്രസംയോജനവും നിർവഹിക്കുന്നത്.

'RJ Madonna Movie'; First Look poster with Youngness

ഛായാഗ്രഹണം-അഖിൽ അക്‌സ, സംഗീതം-രമേശ് കൃഷ്‌ണൻ എംകെ, വരികൾ – ഹൃഷികേഷ് മുണ്ടാണി, ആർട്ട് ഡയറക്‌ടർ – ഡാനി മുസിരിസ്, സൗണ്ട് ഡിസൈൻ – ജെസ്വിൻ മാത്യു ഫെലിക്‌സ്, മേക്കപ്പ് – മഹേഷ് ബാലാജി, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ – ഫ്രാൻസിസ് ജോസഫ് ജീര, അസോസിയേറ്റ് ഡയറക്‌ടർ – നിരഞ്‌ജൻ, വിഎഫ്എക്‌സ് – മനോജ് മോഹൻ, ഡി ഐ – ലിജു പ്രഭാകർ, മിക്‌സ്‌ എൻജിനീയർ – ജിജുമോൻ ടി ബ്രൂസ്, ഡിസൈൻ – സനൽ പികെ, പോസ്‌റ്റർ ഡിസൈൻ – ജോസഫ്‌ പോൾസൺ എന്നിവരും വാർത്താ പ്രചരണം നിർവഹിക്കുന്നത് പി ശിവപ്രസാദുമാണ്. ഡിജിറ്റൽ മാർക്കറ്റിംഗ് എംആർ പ്രൊഫഷണൽ എന്ന പിആർ കമ്പനിയുമാണ് കൈകാര്യം ചെയ്യുന്നത്.

Must Read: സിനിമാ നിയമങ്ങളിൽ സമഗ്ര മാറ്റം; കരട് ബിൽ തയ്യാറാക്കി കേന്ദ്രസർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE