രാവണനായി സെയ്ഫ്‌ അലി ഖാന്‍; ‘ആദിപുരുഷ്’ അടുത്ത വര്‍ഷം പ്രദര്‍ശനത്തിന്

By Staff Reporter, Malabar News
entertainment news_malabar news
Saif Ali Khan
Ajwa Travels

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് അണിയിച്ചൊരുക്കുന്ന ‘ആദിപുരുഷി’ല്‍ ബോളിവുഡ് താരം സെയ്ഫ്‌ അലി ഖാനും. രാമായണ കഥയെ ആധാരമാക്കി ഒരുക്കുന്ന ചിത്രത്തില്‍ രാവണനായാണ് സെയ്ഫ്‌ എത്തുന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ പ്രഭാസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലി ഖാനും വെള്ളിത്തിരയില്‍ ഒന്നിക്കുന്നത്.

സെയ്ഫ് അലി ഖാന്‍ ‘ആദിപുരുഷി’ല്‍ പങ്കാളിയാകുന്നതില്‍ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് പ്രഭാസ് പറഞ്ഞു. അതേസമയം ‘ആദിപുരുഷി’ന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി അഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാന്‍ അഭിപ്രായപ്പെട്ടു.

ത്രിഡി രൂപത്തില്‍ ആണ് ‘ആദിപുരുഷ്’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കുന്ന ചിത്രം തമിഴ്, മലയാളം, കന്നഡ ഭാഷകളെ കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും.

entertainment news_malabar news

ഇതാദ്യമായല്ല സെയ്ഫ് അലി ഖാന്‍ ഓം റൗട്ടിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത്. നേരത്തെ ഇദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ‘തന്‍ഹാജി’യില്‍ സെയ്ഫ് മികച്ച അഭിനയം കാഴ്ച്ച വെച്ചിരുന്നു.

ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ‘ആദിപുരുഷ്’ നിര്‍മ്മിക്കുന്നത്. പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലുള്ള ചിത്രം 2022ഓടെ തിയറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE