സെയ്ഫ് അലി ഖാന്‍ പണി പ്പുരയിലാണ്; തന്റെ ആത്മകഥയുടെ!

By Team Member, Malabar News
Malabarnews_saif ali khan
സെയ്ഫ് അലി ഖാൻ
Ajwa Travels

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്‍ തന്റെ ആത്മകഥയുടെ പണിപ്പുരയിലാണ്. ഇരുപത്തഞ്ച് വര്‍ഷത്തിലധികമായി സെയ്ഫ് ബോളിവുഡില്‍ ആരാധരകരുടെ പ്രിയ താരമായി തുടരുകയാണ്. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ആത്മകഥയെ കുറിച്ച് താരം വെളിപ്പെടുത്തിയത്. സിനിമാജീവിതത്തോടൊപ്പം തന്നെ വ്യക്തിജീവിതവും അതിലെ വിജയപരാജയങ്ങളും ഉള്‍ക്കൊള്ളിച്ചാണ് ആത്മകഥ എഴുതുന്നതെന്നും, ജീവിതത്തിലെ ഓരോ നിമിഷങ്ങളും പകര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജീവിതത്തിലെ ഓരോ ചെറിയ നിമിഷവും പകര്‍ത്താനുള്ള തീരുമാനം തീര്‍ത്തും സ്വാര്‍ത്ഥമാണെന്നും, അത് എല്ലാവരും വായിച്ച് ആസ്വദിക്കുമെന്നാണ് പ്രതീക്ഷയെന്നും സെയ്ഫ് അഭിമുഖത്തില്‍ വ്യക്തമാക്കി.

എല്ലാ കാര്യങ്ങളും ഒരുപാട് മാറുകയാണെന്നും, ഓരോ നിമിഷവും എഴുതി വച്ചില്ലെങ്കില്‍ കാലത്തിനൊപ്പം ആ ഓര്‍മകളും ഇല്ലാതാകുമെന്നും സെയ്ഫ് പറഞ്ഞു. കൂടാതെ പഴയ കാലത്തേക്കുള്ള തിരിഞ്ഞു നോട്ടവും അവ പകര്‍ത്തുന്നതും ഒക്കെ രസമുള്ള കാര്യമാണല്ലോ എന്നും സെയ്ഫ് കൂട്ടിച്ചേര്‍ത്തു.

രണ്ടരപതിറ്റാണ്ട് കൊണ്ട് ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന സെയ്ഫ്, യാഷ് ചോപ്രയുടെ ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE