തീയേറ്റര്‍ റിലീസ് പ്രഖ്യാപിച്ച് ‘രാധേ’; ഈദ് റിലീസെന്ന് സല്‍മാന്‍ ഖാന്‍

By Team Member, Malabar News
radhe
Representational image
Ajwa Travels

കോവിഡ് വ്യാപനത്തിന് ശേഷം തീയേറ്റര്‍ റിലീസിലേക്ക് കടക്കാനൊരുങ്ങി ബോളിവുഡും. ബോളിവുഡില്‍ നിന്നും പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ ചിത്രമാണ് ‘രാധേ ദി മോസ്‌റ്റ് വാണ്ടഡ് ഭായ്’. പ്രഭുദേവയുടെ സംവിധാനത്തില്‍ സല്‍മാന്‍ ഖാന്‍ നിര്‍മ്മിച്ച് അദ്ദേഹം തന്നെ നായകനാകുന്ന ചിത്രമാണ് രാധേ. തീയേറ്ററില്‍ തന്നെയായിരിക്കും ചിത്രം റിലീസ് ചെയ്യുകയെന്ന പ്രഖ്യാപനമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ചിത്രത്തിന്റെ റിലീസ് സല്‍മാന്‍ ഖാന്‍ തന്നെയാണ് ട്വിറ്ററിലൂടെ പ്രേക്ഷകരുമായി പങ്ക് വച്ചത്. രാധേ 2021ലെ ഈദ് റിലീസായാണ് തീയേറ്ററുകളില്‍ എത്തുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ വ്യക്‌തമാക്കുന്നുണ്ട്.

ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച തീരുമാനം വൈകിയതില്‍ തീയേറ്റര്‍ ഉടമകളോട് ക്ഷമ ചോദിച്ചുകൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്‌തിരിക്കുന്നത്. തീയേറ്റര്‍ ഉടമകള്‍ നിലവില്‍ കടന്നുപോകുന്ന സാഹചര്യം മനസിലാക്കുന്നുവെന്നും, അതിനാല്‍ തന്നെ രാധേ തീയേറ്ററില്‍ റിലീസ് ചെയ്യുന്നതിലൂടെ അവര്‍ക്ക് ഗുണകരമായ സാഹചര്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം തന്റെ ട്വീറ്റില്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ രാധേ കാണാനായി തീയേറ്ററുകളില്‍ എത്തുന്ന പ്രേക്ഷകരുടെ സുരക്ഷയും, അതിന് വേണ്ട പ്രതിരോധ നടപടികളും താന്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം വ്യക്‌തമാക്കി.

കോവിഡിന് ശേഷം തീയേറ്ററുകളില്‍ എത്തിയ ആദ്യ ബിഗ് റിലീസ് ചിത്രമായിരുന്നു മാസ്‌റ്റര്‍. ചിത്രത്തിന് ലഭിച്ച വലിയ സ്വീകരണത്തെ തുടർന്ന് മറ്റ് സിനിമാ മേഖലകളില്‍ നിന്നും തീയേറ്റര്‍ റിലീസുകള്‍ പ്രഖ്യാപിച്ചു തുടങ്ങിയിട്ടുണ്ട്. മലയാളത്തില്‍ നിന്നും 20ല്‍ അധികം ചിത്രങ്ങള്‍ അടുത്ത രണ്ട് മാസങ്ങളിലായി തീയേറ്ററുകളിലെത്തുമെന്ന് ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

Read also : ‘കുറുപ്പ്’ റിലീസ് തീയേറ്ററില്‍ തന്നെ; വമ്പന്‍ ഒടിടി ഓഫറും നിരസിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE