‘മാസ്‌റ്റർ’ ഹിന്ദി റീമേക്കിൽ സൽമാൻ ഖാൻ നായകനായേക്കും

By Staff Reporter, Malabar News
master-hindi-remake
Ajwa Travels

ദളപതി വിജയ് നായക വേഷത്തിൽ എത്തിയ ലോകേഷ് കനകരാജ് ചിത്രം ‘മാസ്‌റ്റർ‘ ഹിന്ദി റീമേക്കിൽ ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ നായകനായി എത്തുമെന്ന് റിപ്പോർട്ടുകൾ. എന്നാൽ ഇതിൽ ഇതുവരെയും ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല. സൽമാൻ ഖാൻ ചിത്രത്തിന്റെ റീമേക്കിൽ അഭിനയിക്കാൻ കൂടുതൽ സാധ്യതയുണ്ടെന്നാണ് ദേശീയ മാദ്ധ്യമങ്ങളും റിപ്പോർട് ചെയ്യുന്നത്.

ഈ വർഷം ജനുവരി 13ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പിലെ നായക സ്‌ഥാനത്തേക്ക്‌ ഹൃത്വിക് റോഷന്റെ പേരാണ് ആദ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകണ്ടത്. എന്നാൽ അതിനുള്ള സാധ്യതയില്ലെന്ന് വാർത്തകൾ പുറത്തു വന്നിരുന്നു. പിന്നീട് ഇപ്പോഴാണ് സൽമാൻ ഖാന്റെ പേര് ഉയർന്ന് വന്നിരിക്കുന്നത്.

സൂപ്പർതാരം വിജയും, മക്കൾ സെൽവൻ വിജയ് സേതുപതിയും ആദ്യമായി ഒന്നിച്ച ചിത്രമാണ് മാസ്‌റ്റര്‍. ചിത്രത്തില്‍ വില്ലനായാണ് വിജയ് സേതുപതി എത്തിയത്. മാസ്‌റ്ററില്‍ ഇരുവരുടെയും കോമ്പിനേഷന്‍ സീനുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചിരുന്നു. ചിത്രം കോവിഡ് കാലത്തും തിയേറ്റർ റിലീസിലൂടെ മികച്ച കളക്ഷനും സ്വന്തമാക്കിയിരുന്നു.

Read Also: കോപ്പ അമേരിക്ക; ഫുട്ബോൾ ലോകത്തിന്റെ കണ്ണുകൾ ഇനി ലാറ്റിൻ അമേരിക്കയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE