കോഴിക്കോട്: സില്‍വര്‍ ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രിയും, പ്രതിഷേധ പരിപാടികളുമായി പ്രതിപക്ഷവും മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ പദ്ധതിയെ പൂര്‍ണമായി തള്ളാതെ സമസ്ത മുഖപത്രമായ സുപ്രഭാതം. ‘കെ-റെയില്‍ സംഘര്‍ഷവും ആശങ്കയും ഒഴിവാക്കണമെന്ന’ തലക്കെട്ടോട് കൂടിയാണ് സുപ്രഭാതത്തിന്റെ എഡിറ്റോറിയല്‍.
കെ-റെയിൽ ഉപേക്ഷിക്കില്ലെന്നതില്‍ സര്‍ക്കാര്‍ ഉറച്ച് നില്ക്കുമ്പോള് പദ്ധതിയെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ധവളപത്ര ഇറക്കുന്നത് നല്ലതായിരിക്കുമെന്ന് എഡിറ്റോറിയലില്‍ പറയുന്നു. കെ-റെയിലിലെ പൗരപ്രമുഖരുടെ യോഗത്തിൽ നൽകിയ മുഖ്യമന്ത്രിയുടെ വിശദീകരണവും പ്രതിപക്ഷത്തിന്റെ ആശങ്കകളും എഡിറ്റോറിയയില്‍ വിശദീകരിക്കുന്നുണ്ട്.
സിപിഐയും ശാസ്ത്ര സാഹിത്യ പരിഷത്തും പദ്ധതി സംബന്ധിച്ച് ആശങ്ക അകറ്റണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതി നാടിന് ആവശ്യമാണെന്ന് ജനങ്ങളെ സര്‍ക്കാര്‍ ബോധ്യപ്പെടുത്തണം. പദ്ധതിക്കെതിരെ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപിച്ച സമരം അക്രമത്തിലെത്തും. കോണ്‍ഗ്രസ് യുദ്ധസന്നാഹവുമായി എത്തിയാല്‍ അക്രമമുണ്ടാകും. ഈ സ്ഥിതി ഒഴിവാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്നും എഡിറ്റോറിയല്‍ ആവശ്യപ്പെടുന്നു.
Read Also: ബിന്ദു അമ്മിണിക്ക് നേരെ ആക്രമണം: ഈ ക്രിമിനലിസത്തെ കേരളത്തിൽ വളരാൻ അനുവദിക്കില്ല; മന്ത്രി








































