‘പദ്മാവതി’ന് ശേഷം സഞ്ജയ് ലീലാ ബന്‍സാലി ഒരുക്കുന്ന ചിത്രം ‘ഗംഗുഭായ് കത്തിയവാടി’യുടെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു. ആലിയ ഭട്ട് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 2022 ഫെബ്രുവരി 25നാണ് തിയേറ്ററുകളിൽ എത്തുക.
കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു ചിത്രം ആദ്യം റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ കോവിഡ് രണ്ടാം തരംഗം രൂക്ഷമായതോടെ റിലീസ് മാറ്റിവെക്കുകയായിരുന്നു. ഇപ്പോഴിതാ പുതിയ റിലീസ് പ്രഖ്യാപനം വന്നതോടെ ആവേശത്തിലാണ് ആലിയാ ആരാധകർ.
View this post on Instagram
ആലിയ ഭട്ടിന്റെ ആദ്യ ബന്‍സാലി ചിത്രമാണിത്. ഹുസൈന് സൈദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തിലെ ഒരു ഭാഗത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആരേയും ഭയമില്ലാത്ത, സ്വതന്ത്രയായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആലിയ അവതരിപ്പിക്കുന്നത്.
മുംബൈ റെഡ് സ്ട്രീറ്റായ കാമാത്തിപുരയിലെ ഒരു വേശ്യാലയവുമായി ബന്ധപ്പെട്ടാണ് കഥ പുരോഗമിക്കുന്നത്. ‘ഗംഗുഭായ്’ എന്ന കാമാത്തിപുരയിലെ മാഫിയ ക്വീന്റെ യഥാര്‍ഥ കഥയാണ് ചിത്രം പറയുന്നത്. നേരത്തെ സഞ്ജയ് ലീല ബന്‍സാലിയുടെ പിറന്നാള്‍ ദിനത്തിൽ ചിത്രത്തിന്റെ ടീസര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു.
Most Read: മാസ്കിടാതെ അമിത്ഷാ; കേസ് എടുക്കാത്തതിൽ വ്യാപക വിമർശനം