മഹേഷ് ബാബു- കീർത്തി ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ തിയേറ്ററുകളിലേക്ക്

By Film Desk, Malabar News
Ajwa Travels

തെന്നിന്ത്യന്‍ താരം മഹേഷ് ബാബുവും മലയാളികളുടെ ഇഷ്‌ടതാരം കീർത്തി സുരേഷും കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘സര്‍ക്കാരു വാരി പാട്ട’ തിയേറ്ററുകളിലേക്ക്. മെയ് 12ന് ചിത്രം റിലീസ് ചെയ്യും.

സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായതിന് പിന്നാലെ അണിയറ പ്രവർത്തകർ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു. ഈ വര്‍ഷം ജനുവരി 13ന് റിലീസ് പ്രഖ്യാപിച്ചിരുന്ന ചിത്രം കോവിഡ് പശ്‌ചാത്തലത്തില്‍ മാറ്റി വെക്കുകയായിരുന്നു.

പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജിഎംബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ളസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ സംയുക്‌തമായാണ് നിര്‍മിക്കുന്നത്.

‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിന് ശേഷം പരശുറാം സംവിധാനം ചെയ്യുന്ന ‘സര്‍ക്കാരു വാരി പാട്ട’ രണ്ടര വര്‍ഷത്തിന് ശേഷം റിലീസിന് ഒരുങ്ങുന്ന മഹേഷ് ബാബു കൂടിയാണ്. കീര്‍ത്തി സുരേഷിന് പുറമെ മലയാളി കൂടിയായ പുതുമുഖ നടി സൗമ്യ മേനോനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. വെണ്ണലാ കിഷോര്‍, സമുദ്രക്കനി, സുബ്ബരാജു തുടങ്ങിയവരും ചിത്രത്തിലുണ്ട്. ആര്‍ മാധി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് എസ് താമനാണ്.

Most Read: ഐപിഎൽ; സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്നിറങ്ങും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE