മുംബൈ: ഐപിഎൽ സീസണിലെ ആദ്യ ജയം തേടി മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങും. രാത്രി 7.30ന് വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുന്ന മൽസരത്തിൽ ലക്നൗ സൂപ്പർ ജയന്റ്സാണ് എതിരാളികൾ. മുംബൈ ഇതേവരെ കളിച്ച ഏഴ് മൽസരങ്ങളിലും തോൽവി അറിഞ്ഞു. ലക്നൗ കളിച്ച 7 മൽസരങ്ങളിൽ 4 എണ്ണത്തിൽ വിജയിച്ചപ്പോൾ മൂന്നെണ്ണത്തിൽ തോറ്റു. രാജസ്ഥാൻ റോയൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാമത്.
ദയനീയ പ്രകടനമാണ് മുംബൈ സീസണില്‍ കാഴ്ചവെക്കുന്നത്. ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ഒരു ജയം പോലും നേടാത്ത ഏക ടീം മുംബൈയാണ്. അഞ്ച് തവണ ചാമ്പ്യന്മാരായിട്ടുള്ള ടീമാണ് ഫോം കണ്ടെത്താനാവാതെ ഉഴലുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ അടക്കമുള്ള മുൻനിര താരങ്ങൾ ഫോമിലല്ലാത്ത മുംബൈയെ പുറകോട്ട് വലിക്കുകയായിരുന്നു.
Read Also: കേരളത്തിൽ ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത