‘കറുത്ത ഭൂമി’യിലൂടെ വീണ്ടും സംഗീത സംവിധായകയാവാന്‍ സയനോര

By Staff Reporter, Malabar News
entertainment image_malabar news
Sayanora Philip
Ajwa Travels

വീണ്ടും സംഗീത സംവിധായകയാകാന്‍ ഒരുങ്ങി പ്രശസ്‌ത പിന്നണി ഗായിക സയനോര ഫിലിപ്പ്. ‘കറുത്ത ഭൂമി‘ എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് ഒരിക്കല്‍ കൂടി സയനോര സംഗീത സംവിധാനത്തിലേക്ക് കടക്കുന്നത്. നേരത്തെ സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തിയ ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിന്റെ സംഗീതവും പശ്‌ചാത്തലവും സയനോര നിര്‍വഹിച്ചിരുന്നു.

കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് ആയില്യന്‍ സംവിധാനം ചെയ്യുന്ന ‘കറുത്ത ഭൂമി’. ചിത്രത്തിന്റെ സംഗീതവും പശ്‌ചാത്തലവും ഒരുക്കാന്‍ പോകുന്ന വിവരം സയനോര തന്നെയാണ് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്.

‘കറുത്ത ഭൂമി’ വരച്ചുവെക്കുന്ന കഥാപാശ്‌ചാത്തലം തനിക്ക് തരുന്ന ഊര്‍ജം ചെറുതല്ലെന്നും തീയേറ്ററുകള്‍ തുറക്കുന്ന കാലത്തിനായി കാത്തിരിക്കുന്ന തന്നെ പോലുള്ളവര്‍ക്ക് ഈ സിനിമ പ്രതീക്ഷയുടെ കുഞ്ഞി വെളിച്ചമാണെന്നും സയനോര ഫേസ്ബുക്ക് പോസ്‌റ്റില്‍ പറഞ്ഞു.

99കെ തീയേറ്റേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ വൈശാഖ് ആണ് ചിത്രം നിര്‍മിക്കുന്നത്. സംവിധായകന്‍ ആയില്യന്റെ ഭാര്യ ഡോ. സായ്‌ലേഷ്യ സംഭാഷണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ രമ്യ സര്‍വദാ ദാസാണ് മുഖ്യ കഥാപാത്രമായി എത്തുന്നത്.

Read Also: ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE