ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യത്തിൽ നിന്ന് ഒളിച്ചോടുന്നു; നിതീഷ് കുമാറിനെതിരെ തേജസ്വി യാദവ്

By Desk Reporter, Malabar News
Tejashwi-Yadav_2020-Oct-25
Ajwa Travels

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. ‘ക്ഷീണിതനായ മുഖ്യമന്ത്രി’ എന്നാണ് നിതീഷ് കുമാറിനെ തേജസ്വി യാദവ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തു.

“ബഹുമാനപ്പെട്ട നിതീഷ് ജി പൂർണ്ണമായും ശക്‌തിയില്ലാത്തവനായി തീർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വിരസവും പഴകിയതുമായ ക്ളീഷെ പ്രസ്‌താവനകളിൽ ആളുകൾ മടുത്തു. ക്ഷീണിതനായ നിതീഷ് കുമാർ യാഥാർഥ്യത്തിൽ നിന്നും യുക്‌തിയിൽ നിന്നും വസ്‌തുതകളിൽ നിന്നും ഒളിച്ചോടുകയാണ്. ബിഹാറിലെ കോടിക്കണക്കിന് ചെറുപ്പക്കാരുടെ വർത്തമാനവും ഭാവിയും നശിപ്പിക്കുന്നു,”- തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തു.

കഴിഞ്ഞദിവസം ബെ​ഗുസാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ തേജസ്വി യാദവിന്റെ പേര് പറയാതെ നിതീഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. തന്നെ വിമർശിക്കുന്നവർക്ക് ജോലിയിൽ മുൻപരിചയമോ അറിവോ ഇല്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. “എന്നെക്കുറിച്ച് പറഞ്ഞതിനോട് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവർക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്ന് അവർ ജനങ്ങളോട് പറയണം. അദ്ദേഹം വിഡ്‌ഢിത്തരം പറഞ്ഞാണ് പ്രചാരം നേടുന്നത്,”- എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്‌താവന.

Related News: ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി 

മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, നവംബർ 3, 7 തിയ്യതികളിലാണ് വോട്ടെടുപ്പ്. നവംബർ 10നാണ് ഫലപ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE