‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്’ രണ്ടാംഭാഗം ഒരുങ്ങുന്നു

By Film Desk, Malabar News
Ajwa Travels

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈഗയാണ് ഇക്കാര്യം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്.

‘സീന്‍ ഒന്ന് ജയന്റെ വീട്’ എന്നു തുടങ്ങുന്ന തിരക്കഥയുടെ കയ്യെഴുത്ത് കോപ്പിയുടെ ആദ്യ പേജും അരുണ്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.

ഫെബ്രുവരി 26നാണ് കോമഡി ഡ്രാമാ വിഭാഗത്തില്‍പ്പെടുന്ന ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’ തിയേറ്ററുകളില്‍ എത്തിയത്. പിന്നാലെ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ ഒടിടി റിലീസ് ആയും സിനിമയെത്തി. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് നിർമാണം.

ഒരു കല്യാണ വീട് പശ്‌ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈജു കുറുപ്പിനൊപ്പം സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കൂടാതെ ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, സാഗര്‍ സൂര്യ, ഷാനി ഷാക്കി, വൃന്ദ മേനോന്‍, നയന, പാര്‍വതി, ഷൈലജ പി അമ്പു തുടങ്ങിയവരും ചിത്രത്തിലുണ്ട്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയായിരുന്നു ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’.

Most Read: കള്ളാക്കുറിച്ചി സംഘർഷം; 250 പേർ അറസ്‌റ്റിൽ- നിരോധനാജ്‌ഞ തുടരുന്നു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE