അട്ടപ്പാടിയിലും ഭീതി പരത്തി ഷിഗെല്ല; രോഗം സ്‌ഥിരീകരിച്ചത് ഒന്നര വയസുള്ള കുട്ടിക്ക്

By News Desk, Malabar News
Ajwa Travels

പാലക്കാട്: അട്ടപ്പാടിയിലും ഷിഗെല്ല സ്‌ഥിരീകരിച്ചു. ഒരു വയസും 8 മാസവും പ്രായമായ കുട്ടിക്കാണ് രോഗം. പാലക്കാട് ജില്ലയിൽ ആദ്യമായി ഷിഗെല്ല റിപ്പോർട് ചെയ്യുന്ന സ്‌ഥലമാണ്‌ അട്ടപ്പാടി. കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്.

സംസ്‌ഥാനത്ത്‌ ആദ്യത്തെ ഷിഗെല്ല കേസ് റിപ്പോർട് ചെയ്‌തത്‌ കോഴിക്കോട് ജില്ലയിലാണ്. കഴിഞ്ഞ ഡിസംബറിൽ ജില്ലയിൽ അഞ്ച് പേർക്കാണ് രോഗം സ്‌ഥിരീകരിച്ചത്. തുടർന്ന്, എറണാകുളത്തും കണ്ണൂരും രോഗം റിപ്പോർട് ചെയ്‌തിരുന്നു.

ഷിഗെല്ല എന്ന ബാക്‌ടീരിയ മൂലമുണ്ടാകുന്ന രോഗമാണിത്. വയറിളക്കം, പനി, വയറുവേദന, അടിക്കടി മലശോധനക്ക് തോന്നുക എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ. എല്ലാ ഷിഗെല്ല രോഗികളും ലക്ഷങ്ങൾ പ്രകടിപ്പിക്കണമെന്നില്ല. ഷിഗെല്ല ബാക്‌ടീരിയ ശരീരത്തിൽ പ്രവേശിച്ച് മൂന്ന് ദിവസത്തിന് ശേഷമാകും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.

Also Read: ഡോ. ബാബുക്കുട്ടിക്ക് ആദരം; 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് അനുവദിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE