തോപ്പുംപടിയിൽ ആറു വയസുകാരിക്ക് ക്രൂരമർദ്ദനം; പിതാവ് കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
kochi child attack
Representational Image
Ajwa Travels

കൊച്ചി: പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് തോപ്പുംപടിയിൽ ആറു വയസുകാരിക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം. സംഭവത്തിൽ പിതാവിനെ തോപ്പുംപടി പോലീസ് അറസ്‌റ്റ് ചെയ്‌തു. തോപ്പുംപടി ബീച്ച് റോഡിനു സമീപത്തെ സേവ്യർ റോജൻ എന്നയാളെയാണ് പോലീസ് കസറ്റഡിയിലെടുത്തത്.

പഠിക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഇയാൾ കുട്ടിയെ നിരന്തരം ഉപ്രദ്രവിക്കാറുണ്ടെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരാണ് പൊലീസിൽ പരാതി നൽകിയത്. ചൂരൽ വടി കൊണ്ടാണ് ഇയാൾ കുട്ടിയെ മർദ്ദിച്ചിരുന്നത്. കുട്ടിയുടെ ദേഹമാസകലം ചൂരൽ വടികൊണ്ട് തല്ലിയതിന്റെ പാടുകളുമുണ്ട്.

ഭാര്യയുമായി ഇയാൾ വേർപിരിഞ്ഞ് ജീവിക്കുകയാണ്. കുട്ടിയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് പിതാവ് സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുട്ടിയെ കെയർ ഹോമിലേക്ക് മാറ്റി.

Read Also: സ്‌ത്രീകൾക്കെതിരായ അതിക്രമം; കർശന നടപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE