വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി

By Syndicated , Malabar News
vs-achuthanandan
Ajwa Travels

തിരുവനന്തപുരം: ചികിൽസയിൽ കഴിയുന്ന മുന്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായ വിഎസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ശ്വാസ തടസം മൂലമാണ് കഴിഞ്ഞ ദിവസം വിഎസിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവിൽ വിദഗ്‌ധ ഡോക്‌ടര്‍മാര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. തിരുവനന്തപുരം പട്ടത്തെ എസ്‌യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിൽസയില്‍ കഴിയുന്നത്.

സോഡിയം കുറയുന്നതും ഉദരസംബന്ധമായ അസുഖവുമാണ് വിഎസിനെ അലട്ടുന്നത്. പ്രായാധിക്യം മൂലമുള്ള അസുഖങ്ങളാല്‍ സജീവ രാഷ്‌ട്രീയ രംഗത്ത് നിന്നും അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ വീട്ടില്‍ വിശ്രമ ജീവിതത്തിൽ കഴിയുകയാണ്.

Read also: മുല്ലപ്പെരിയാർ; സ്‌പിൽവേ ഷട്ടറുകൾ കൂടുതൽ ഉയർത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE