സൗബിന്‍ ചിത്രം ‘ഇലവീഴാപൂഞ്ചിറ’; ടീസര്‍ പുറത്ത്

By Film Desk, Malabar News
Ajwa Travels

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘ഇലവീഴാപൂഞ്ചിറ’യുടെ പുതിയ ടീസര്‍ പുറത്ത്. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്‌ഥരായ പോലീസുകാരെ കുറിച്ച് പറയുന്ന സിനിമ 15ന് തിയേറ്ററുകളില്‍ എത്തും.

ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറാണ് ഇപ്പോൾ പുറത്തുവിട്ടത്. സൗബിന്‍ ഷാഹിറും സുധി കോപ്പയുമാണ് ടീസറിലുള്ളത്. ഇലവീഴാപൂഞ്ചിറയിലെ പോലീസുകാരായാണ് ഇരുവരും വേഷമിടുന്നത്.

‘ജോസഫ്’, ‘നായാട്ട്’ എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ ഷാഹി കബീര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് അടുത്തിടെ പുറത്തിറങ്ങിയ ട്രെയ്‌ലർ നൽകുന്ന സൂചന. ‘കപ്പേള’യ്‌ക്ക് ശേഷം കഥാസ് അണ്‍ടോള്‍ഡിന്റെ ബാനറില്‍ വിഷ്‌ണു വേണു ആണ് നിര്‍മാണം. പോലീസ് ഉദ്യോഗസ്‌ഥരായ നിധീഷും ഷാജി മാറാടും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഡോള്‍ബി വിഷന്‍ 4 എച്ച്ഡിആറില്‍ മലയാളത്തില്‍ ഇറങ്ങുന്ന ആദ്യ സിനിമ എന്ന പ്രത്യേകതയും ‘ഇലവീഴാപൂഞ്ചിറ’ക്കുണ്ട്. മനീഷ് മാധവന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കിരണ്‍ ദാസാണ്. സംഗീതം സംവിധാനം നിർവഹിക്കുന്നത് അനില്‍ ജോണ്‍സണാണ്.

Most Read: പ്രധാനമന്ത്രി ദേശീയ ചിഹ്‌നം അനാച്ഛാദനം ചെയ്‌തത്‌ ഭരണഘടനാ വിരുദ്ധം; സിപിഐഎം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE