കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു

By News Bureau, Malabar News
Suspension of KSRTC employee
Representational Image
Ajwa Travels

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ഡ്യൂട്ടി സറണ്ടർ വീണ്ടും പുനഃസ്‌ഥാപിച്ചു. കോവിഡ് കാല യാത്രാ നിയന്ത്രണങ്ങളോട് അനുബന്ധിച്ച് സർവീസുകളുടെ എണ്ണത്തിൽ കുറവ് വന്നതിനെ തുടർന്നും ശബരിമല സ്‌പെഷ്യൽ സർവീസ് കുറ്റമറ്റതാക്കുന്നതിനുമാണ് ഓപ്പറേറ്റിം​ഗ് വിഭാ​ഗം ജീവനക്കാർക്ക് നൽകിയിരുന്ന ഡ്യൂട്ടി സറണ്ടർ പുന:സ്‌ഥാപിച്ചത്.

ഡ്രൈവർ വിഭാ​ഗം ജീവനക്കാർക്ക് 600 രൂപയും കണ്ടക്‌ടർ വിഭാ​ഗം ജീവനക്കാർക്ക് 580 രൂപയുമാണ് ഓരോ ഡ്യൂട്ടിക്കും സറണ്ടർ തുക അനുവദിക്കാവുന്നതെന്ന് സിഎംഡി ഉത്തരവിട്ടു.

നിലവിൽ ചില ഡിപ്പോകളിൽ ഡ്രൈവർമാരുടെ കുറവ് ഉണ്ട്. അത് മറികടക്കുന്നതിനും കളക്ഷൻ വർധിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് കൂടുതൽ യാത്രാസൗകര്യം നൽകുന്നതിന് കൂടുതൽ ബസുകൾ ഇറക്കുന്നതിന്റേയും കൂടി ഭാഗമായിട്ടാണ് ഇത് അനുവദിച്ചിരിക്കുന്നത് എന്നും സിഎംഡി വ്യക്‌തമാക്കി.

Most Read: ജെസി ഡാനിയേല്‍ പുരസ്‌കാരം ഗായകൻ പി ജയചന്ദ്രന് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE