‘റോക്കറ്റ് രശ്‌മിയാകാന്‍’ കഠിന പ്രയത്‌നത്തില്‍ തപ്‌സി; ചിത്രം വൈറല്‍

By Team Member, Malabar News
Malabarnews_taapsee
Taapsee Pannu
Ajwa Travels

ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ സിനിമമേഖലയിലെ പ്രേക്ഷകരുടെ പ്രിയതാരമാണ് തപ്‌സി പന്നു. ഇന്ത്യയില്‍ ഒട്ടാകെയുള്ള സിനിമാപ്രേമികള്‍ക്ക് തപ്‌സിയുടെ സിനിമകള്‍ ഏറെ പ്രിയങ്കരവുമാണ്. ഓരോ കഥാപാത്രത്തോടും വളരെയധികം നീതി പുലര്‍ത്തിയാണ് തപ്‌സി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒപ്പം തന്നെ സിനിമ തിരഞ്ഞെടുപ്പുകളും താരത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്‌തയാക്കുന്നുണ്ട്. അത്തരത്തില്‍ സിനിമാപ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന തപ്‌സിയുടെ അടുത്ത ചിത്രമാണ് രശ്‌മി റോക്കറ്റ്.

 

View this post on Instagram

 

The bow and the arrow ! ? #RashmiRocket

A post shared by Taapsee Pannu (@taapsee) on

രശ്‌മി റോക്കറ്റില്‍ തപ്‌സി കായികതാരമായാണ് എത്തുന്നത്. കഥാപാത്രമാകാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ തപ്‌സി. ചിത്രത്തില്‍ അതിവേഗ ഓട്ടക്കാരിയായി എത്തുന്ന താരത്തിന്റെ പരിശീലനങ്ങള്‍ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുകയാണ്. ട്രാക്കിലും ജിമ്മിലും പരിശീലനം നടത്തുന്ന താരം ഇപ്പോള്‍ യോഗയും പരിശീലിക്കുന്നുണ്ട്.

അടുത്ത വര്‍ഷത്തോടെ രശ്‌മി റോക്കറ്റ് പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകര്‍ഷ് ഖുറാനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ തപ്‌സിയുടെ കഥാപാത്രത്തിന്റെ ഭര്‍ത്താവായി പ്രിയാന്‍ഷു പെയിന്‍യുലിയും എത്തുന്നുണ്ട്.

Read also : 40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘അങ്ങാടി’ വീണ്ടുമെത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE