‘ഇതാണ് സാവി’; പുതിയ കഥാപാത്രത്തെ പരിചയപ്പെടുത്തി തപ്‌സി

By Team Member, Malabar News
tapsee
തപ്‌സി പന്നു
Ajwa Travels

തന്റെ സിനിമകളിലൂടെ വേറിട്ട കഥാപാത്രങ്ങൾ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കണമെന്ന് വാശിയുള്ള നടിയാണ് തപ്‌സി പന്നു. അതിനാൽ തന്നെ തപ്‌സിയുടെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതും വ്യത്യസ്‌തവുമായിരിക്കും. അത്തരത്തിൽ നിരവധി ഹിറ്റുകളിലൂടെ പ്രേക്ഷകരുടെ മനസിൽ തന്റേതായ ഇടം നേടിയ തപ്‌സി ഇപ്പോഴിതാ തന്റെ പുതിയ കഥാപാത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്.

‘ഹായ് ഇതാണ് സാവി’ എന്ന് തുടങ്ങിയാണ് തപ്‌സി തന്റെ പുതിയ കഥാപാത്രത്തെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെയാണ് തപ്‌സി ‘സാവി’യെ പരിചയപ്പെടുത്തുന്നത്. ‘ലൂപ് ലപേടെ’ എന്ന പുതിയ ചിത്രത്തിലാണ് സാവി എന്ന കഥാപാത്രമായി തപ്‌സി എത്തുന്നത്. ആകാശ് ഭാട്ടിയ സംവിധാനം ചെയ്യുന്ന ചിത്രം ജർമ്മൻ സിനിമയുടെ ഹിന്ദി റീമേക്കായാണ് പുറത്തിറങ്ങുന്നത്.

1998ൽ പുറത്തിറങ്ങിയ ജർമ്മൻ സിനിമയായ ‘റൺ ലോല റൺ’ എന്ന ചിത്രത്തിന്റെ റീമേക്കായാണ് ലൂപ് ലപേടെ അണിയറയിൽ ഒരുങ്ങുന്നത്. തപ്‌സി ഇതുവരെ ചെയ്‌തതുപോലെ തന്നെ ഏറെ അഭിനയ പ്രാധാന്യമുള്ള കഥാപാത്രം തന്നെയാണ് സാവി. തപ്‍സിക്കൊപ്പം താഹിർ രാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി വേഷമിടുന്നുണ്ട്.

Read also : ത്രില്ലടിപ്പിച്ച് ‘ഓപ്പറേഷൻ ജാവ’; ട്രെയിലറിന് മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE