Tag: kasargod news
ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന്...
മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ
കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ...
എസ്‌ഐയെ ആക്രമിച്ച സംഭവം; മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ
കാസർഗോഡ്: മഞ്ചേശ്വരത്ത് പോലീസ് സബ് ഇൻസ്‌പെക്‌ടറെ ആക്രമിച്ച സംഭവത്തിൽ മുസ്‌ലിം ലീഗ് ജില്ലാ പഞ്ചായത്ത് അംഗം അറസ്‌റ്റിൽ. മഞ്ചേശ്വരം സബ് ഇൻസ്‌പെക്‌ടർ പി അനൂപിനെ ആക്രമിച്ച കേസിലാണ് അറസ്‌റ്റ്. കാസർഗോഡ് ജില്ലാ പഞ്ചായത്ത്...
കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവം; പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി
കാസർഗോഡ്: കുമ്പളയിൽ പോലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞു വിദ്യാർഥി മരിച്ച സംഭവത്തിൽ ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്‌ഥരെ സ്‌ഥലം മാറ്റി ഉത്തരവിറക്കി. വിദ്യാർഥിയുടെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എസ്‌ഐ രജിത്ത്...
രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; കാഞ്ഞങ്ങാട് 50-ഓളം പേർ കസ്‌റ്റഡിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ...
കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; കാസർഗോഡ് വിദ്യാർഥി മുങ്ങി മരിച്ചു
കാസർഗോഡ്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. കാസർഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം....
സർക്കാർ സഹായം വൈകുന്നു; ദയാബായിയുടെ ഏകദിന ഉപവാസ സമരം ഇന്ന്
കാസർഗോഡ്: എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സർക്കാർ സഹായം വൈകുന്നതിൽ പ്രതിഷേധിച്ചു സാമൂഹിക പ്രവർത്തക ദയാബായിയുടെ നേതൃത്വത്തിൽ കാസർഗോഡ് മെഡിക്കൽ കോളേജിന് മുന്നിൽ സംഘടിപ്പിക്കുന്ന ഏകദിന ഉപവാസ സമരം ഇന്ന്. സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിയ...
കാസർഗോഡ് സദാചാര ആക്രമണം; സംഘത്തെ തടഞ്ഞുവെച്ചു മർദ്ദിച്ചു-മൂന്ന് പേർ പിടിയിൽ
കാസർഗോഡ്: ജില്ലയിലെ മേൽപ്പറമ്പിൽ സദാചാര ആക്രമണം. മേൽപ്പറമ്പിൽ പിറന്നാൾ ആഘോഷത്തിന് എത്തിയവർക്ക് നേരെയാണ് സദാചാര ആക്രമണം നടന്നത്. വാഹനത്തിൽ ഏറെനേരം ഒരുമിച്ചിരുന്നുവെന്ന് ആരോപിച്ചാണ് ആൺകുട്ടികളുടെയും പെൺകുട്ടികളെയും നാട്ടുകാർ ചേർന്ന് ആക്രമിച്ചത്. വാഹനത്തിൽ നിന്നിറങ്ങാൻ...





































