കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; കാസർഗോഡ് വിദ്യാർഥി മുങ്ങി മരിച്ചു

By Trainee Reporter, Malabar News
death
Representational Image
Ajwa Travels

കാസർഗോഡ്: കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. കാസർഗോഡ് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം. വൈകിട്ട് നാലരയോടെയാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കാൻ പോയതായിരുന്നു മുഹവിദ്.

മുഹവിദിന് നീന്തൽ അറിയാമായിരുന്നുവെങ്കിലും കുളിക്കുന്നതിനിടെ വെള്ളത്തിൽ മുങ്ങിപ്പോവുകയായിരുന്നു. ഇതുകണ്ട സുഹൃത്തുക്കൾ ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും മുഹവിദിനെ കരക്കെത്തിക്കുകയും ചെയ്‌തു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇക്‌ബാൽ-കൗലത്ത് എന്നിവരാണ് മാതാപിതാക്കൾ.

Most Read| വിദ്വേഷ പ്രസംഗം; ആര് നടത്തിയാലും ശക്‌തമായ നടപടി സ്വീകരിക്കണം- സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE