ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

By Trainee Reporter, Malabar News
A mother and daughter were found dead in a well in Uduma
Rep. Image

കാസർഗോഡ്: ഉദുമയിൽ അമ്മയേയും മകളേയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉദുമ കളനാട് അരമങ്ങാനം അമരാവതി സ്വദേശി താജുദീന്റെ ഭാര്യ  റുബീന (30 ), മകൾ അനാന മാറിയ(5) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ മുതൽ ഇരുവരെയും കാണാനില്ലായിരുന്നു. അഞ്ചുവയസുള്ള മകളുമായി റുബീന കിണറ്റിൽ ചാണ്ടി ആത്‍മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരെയും കാണാതായതിനെ തുടർന്ന് കുടുംബവും നാട്ടുകാരും തിരച്ചിൽ നടത്തുന്നതിനിടെ വീടിനടുത്തുള്ള കിണറിന് സമീപം ഇവരുടെ ചെരിപ്പുകൾ കണ്ടെത്തുകയായിരുന്നു. പോലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തിയാണ് ഇവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തത്. ഇവർക്ക് സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായാണ് വിവരം. മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Most Read| നിപ; ഓഗസ്‌റ്റ് 29ന് ഇഖ്‌റ ആശുപത്രിയിൽ എത്തിയവർ കൺട്രോൾ സെല്ലുമായി ബന്ധപ്പെടണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE