മഞ്ചേശ്വരത്ത് പിഞ്ചു കുഞ്ഞിന്റെ മൃതദേഹം പറമ്പിൽ; അമ്മ കസ്‌റ്റഡിയിൽ

മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്.

By Trainee Reporter, Malabar News
Kattapana double murder; The search for the newborn baby's body will continue today
Representational Image
Ajwa Travels

കാസർഗോഡ്: മഞ്ചേശ്വരത്ത് ഒന്നരമാസം പ്രായമുള്ള പെൺകുഞ്ഞിനെ പറമ്പിലെ ചെളിയിൽ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം പോലീസ് സ്‌റ്റേഷൻ പരിധിയിലെ സുമംഗലി- സത്യനാരായണ ദമ്പതികളുടെ കുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മയെ പോലീസ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

അമ്മയെയും കുഞ്ഞിനേയും കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു. തുടർന്ന് യുവതിയെ കണ്ടെത്തുകയായിരുന്നു. പിന്നാലെ, കുഞ്ഞിനെ ചെളിയിൽ മുക്കി കൊന്നുവെന്ന് പറഞ്ഞതിന്റെ അടിസ്‌ഥാനത്തിൽ കുട്ടിയെ പുറത്തെടുത്ത് മംഗൽപാടി താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം സിഐ ടിപി രജീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Most Read| ‘നിപ സ്‌ഥിരീകരിച്ചെന്ന് കേന്ദ്രം’; വൈറോളജി ലാബിൽ നിന്ന് ഫലം വന്നില്ലെന്ന് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE