രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറ്; കാഞ്ഞങ്ങാട് 50-ഓളം പേർ കസ്‌റ്റഡിയിൽ

By Trainee Reporter, Malabar News
Stones hurled at Rajdhani Express in Thrissur; The RPF began an investigation
Ajwa Travels

കാസർഗോഡ്: കാഞ്ഞങ്ങാട് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ അമ്പതോളം പേരെ ഹൊസ്‌ദുർഗ് പോലീസ് കസ്‌റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെ മുതൽ പോലീസ് നടത്തിയ പരിശോധനയിലാണ് നടപടി. റെയിൽവേ ട്രാക്കിന് സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടവരെയാണ് കസ്‌റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്.

ഇന്നലെ വൈകിട്ടാണ് കാഞ്ഞങ്ങാട് വെച്ച് രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ ട്രെയിനിന്റെ എസി കോച്ചിൽ ഒന്നിന്റെ ചില്ല് പൊട്ടിയിരുന്നു. ഇന്നലെ വൈകിട്ട് 3.40ഓടെയാണ് തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്‌സ്‌പ്രസിന് നേരെ കല്ലേറുണ്ടായത്. കൊച്ചിന്റെ ഗ്ളാസ്‌ പൊട്ടിയെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. കാഞ്ഞങ്ങാട് റെയിൽവേ സ്‌റ്റേഷനും കുശാൽ നഗർ റെയിൽവേ ഗേറ്റിനും ഇടയിൽവെച്ചാണ് ട്രെയിനിന് നേരെ ആക്രമണം ഉണ്ടായത്.

Most Read| ‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE