‘പൊതു പ്രവർത്തനത്തിൽ നിന്ന് മാറിയേക്കും’; സൂചന നൽകി കെ മുരളീധരൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

By Trainee Reporter, Malabar News
Muraleedharan
Ajwa Travels

കോഴിക്കോട്: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ ഇല്ലെന്ന് സൂചന നൽകി കെ മുരളീധരൻ എംപി. കെ കരുണാകരൻ സ്‌മാരക നിർമാണം ഇതുവരെ പൂർത്തിയായിട്ടില്ല. അക്കാര്യത്തിൽ അടക്കം ശ്രദ്ധ കേന്ദ്രീകരിക്കാൻ പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കാൻ ആഗ്രഹിക്കുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന് ശേഷം ചില കാര്യങ്ങൾ പറയാനുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു.

ചെന്നിത്തല കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് അവഗണിക്കപ്പെട്ടോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മുരളീധരൻ. ഉമ്മൻ ചാണ്ടിയെ കുറിച്ച് നല്ലത് പറഞ്ഞാൽ ജോലി പോകുന്ന അവസ്‌ഥയാണ്‌. പാവങ്ങളെ ഇപ്പോൾ സിപിഎമ്മിന് വേണ്ട. ഇതിന് തിരഞ്ഞെടുപ്പിൽ ജനങ്ങൾ മറുപടി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോൺഗ്രസ് പ്രവർത്തക സമിതി സ്‌ഥിരം അംഗമാക്കാത്തതിലുള്ള കടുത്ത അമർഷത്തിലാണ് രമേശ് ചെന്നിത്തല. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് ശേഷം എല്ലാം പറയുമെന്ന് അറിയിച്ച ചെന്നിത്തല അതൃപ്‌തി പറയാതെ പറഞ്ഞു.

Most Read| തുവ്വൂർ കൊലപാതകം; പിന്നിൽ സാമ്പത്തിക കാരണങ്ങളെന്ന് മൊഴി- കൂടുതൽ അറസ്‌റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE