കാസർഗോഡ് സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ച് മരണം

മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്‌ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബീഫാത്തിമ മൊഗർ എന്നിവരാണ് മരിച്ചത്.

By Trainee Reporter, Malabar News
A student died after losing control of his bike and hitting a tree in Kannur
Rep. Image
Ajwa Travels

കാസർഗോഡ്: ജില്ലയിലെ ബദിയടുക്കയിൽ സ്‌കൂൾ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു അഞ്ചുപേർ മരിച്ചു. ഓട്ടോറിക്ഷയിലെ യാത്രക്കാരാണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചുമണിയോടെ ബദിയടുക്ക പള്ളത്തടുക്കയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മൊഗ്രാൽ സ്വദേശികളായ ഓട്ടോ ഡ്രൈവർ അബ്‌ദുൽ റൗഫ്, യാത്രക്കാരായ ബീഫാത്തിമ, നബീസ, ഉമ്മു ഹലീമ, ബീഫാത്തിമ മൊഗർ എന്നിവരാണ് മരിച്ചത്.

അപകടത്തിൽ മരിച്ച മൂന്ന് പേർ സഹോദരങ്ങളാണ്. ഇവർ പള്ളിയത്തടുക്കയിലെ ബന്ധുവീട്ടിലേക്ക് പോവുകയായിരുന്നു. ഓട്ടോറിക്ഷയുടെ ഒരു ഭാഗം പൂർണമായും തകർന്നു. സ്‌കൂൾ ബസ് കുട്ടികളെ വീടുകളിൽ ഇറക്കി തിരിച്ചുവരുമ്പോഴാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. ബസിൽ കുട്ടികൾ ഇല്ലാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്. മരിച്ചവരുടെ മൃതദേഹങ്ങൾ കാസർഗോഡ് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Most Read| മുസ്​ലിം വിദ്യാർഥിയെ മർദ്ദിച്ച സംഭവം; മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE