Tue, Feb 24, 2026
22 C
Dubai
Home Tags Local Body Election 2020

Tag: Local Body Election 2020

പ്രിസൈഡിംഗ് ഓഫീസര്‍ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് എന്‍ വേണുഗോപാല്‍

കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ  പ്രവര്‍ത്തിയാണ്  താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ്...

തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ...

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം; കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി വിലയിരുത്തുന്നതിനായി കെപിസിസി രാഷ്‌ട്രീയകാര്യ സമിതി ഇന്ന് യോഗം ചേരും. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശത്തിന് സാധ്യതയുണ്ട്. അനുകൂല സാഹചര്യങ്ങള്‍ അനവധിയുണ്ടായിട്ടും ദയനീയ പരാജയത്തിന് കാരണം നേതാക്കളുടെ  നിലപാടാണെന്ന് ഇതിനോടകം...

പദ്ധതികൾ പാഴായി; കാരണങ്ങൾ തേടി ബിജെപി; കേന്ദ്രത്തെ അറിയിക്കും

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനവും വാർഡുകളുടെ എണ്ണവും വർധിപ്പിക്കാനായെങ്കിലും പ്രതീക്ഷിച്ച ജയം നേടാനായില്ലെന്നത് ബിജെപിയിൽ ആശങ്ക ഉയർത്തുന്നു. തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാത്തതിന്റെ കാരണങ്ങൾ ബിജെപി പരിശോധിക്കും. നഗരസഭകളിലെ...

തോൽവിയുടെ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ; കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്താൻ കോൺഗ്രസ് രാഷ്‌ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കാതെ തോൽവി ഏറ്റുവാങ്ങേണ്ടി വന്ന സാഹചര്യത്തിൽ തിരിച്ചടി നേരിടാൻ മുന്നൊരുക്കങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. നേതൃത്വത്തിനെതിരെ കെ...

തൊട്ടതെല്ലാം പൊന്നാക്കി ട്വന്റി ട്വന്റി; ആവേശം നിയമസഭാ തിരഞ്ഞെടുപ്പിലുമെന്ന് പ്രഖ്യാപനം

കിഴക്കമ്പലം: തദ്ദേശ തിരഞ്ഞെടുപ്പിൽ മികച്ച നേട്ടം കൈവരിച്ചതിന് പിന്നാലെ അടുത്ത വർഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിലും മൽസരിക്കുമെന്ന് ട്വന്റി ട്വന്റി ജനകീയ കൂട്ടായ്‌മ. ഇത്തവണ മൽസരിച്ച നാല് പഞ്ചായത്തുകളിലും ഭരണമുറപ്പിച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം. കിഴക്കമ്പലം...

തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്‌ഞ 21ന്; അധ്യക്ഷ തിരഞ്ഞെടുപ്പ് 28ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ അംഗങ്ങളുടെ സത്യപ്രതിജ്‌ഞ ഡിസംബർ 21ന് നടക്കും. അന്ന് സത്യപ്രതിജ്‌ഞ/ ദൃഢസത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരം ഏൽക്കണമെന്ന് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മുനിസിപ്പാലിറ്റികളിലെയും കോർപറേഷനുകളിലെയും അധ്യക്ഷൻമാരുടെ...

മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട്...

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട്...
- Advertisement -