തദ്ദേശം; യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന്

By News Desk, Malabar News
Muslim League high-powered committee met today to assess the UDF performance
Representational Image

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പിലെ യുഡിഎഫ് പ്രകടനം വിലയിരുത്താൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗം ഇന്ന് ചേരും. പാണക്കാട് ഹൈദരലി തങ്ങളുടെ വസതിയിൽ രാവിലെ 10.30നാണ് യോഗം. തദ്ദേശ തിരഞ്ഞെടുപ്പ് എൽഡിഎഫിന് അനുകൂലമായ സാഹചര്യങ്ങൾ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.

അതേസമയം, തിരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തോൽവി വിലയിരുത്താൻ കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതിയും ഇന്ന് ചേരും. തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്‌ചാത്തലത്തിലെ തിരിച്ചടി നേരിടാനുള്ള മുന്നൊരുക്കങ്ങളും യോഗത്തിൽ ചർച്ച ചെയ്യും. തോൽവിയെ ലഘൂകരിക്കാനുള്ള കോൺഗ്രസ് നേതാക്കളുടെ ശ്രമങ്ങളും പ്രവർത്തകർക്കിടയിൽ അസ്വസ്‌ഥത ഉണ്ടാക്കിയിട്ടുണ്ട്. കെപിസിസി പ്രസിഡണ്ട് അടക്കമുള്ളവർക്കെതിരെ യോഗത്തിൽ കടുത്ത വിമർശനം ഉയർന്നേക്കും. വെൽഫെയർ സഖ്യം, സ്‌ഥാനാർഥി നിർണയം എന്നിവയിലും നേതൃത്വം വിശദീകരണം നൽകേണ്ടി വരും.

Also Read: വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി  ഇന്ന് പരിഗണിക്കും

കേന്ദ്രത്തിന്റെ 227 പദ്ധതികൾ നടപ്പാക്കിയിട്ടും തിരുവനന്തപുരം കോർപറേഷനിൽ ഉൾപ്പടെ പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കാതെ പോയത് ബിജെപിയും പരിശോധിക്കും. പ്രധാന നേതാക്കളെ അകറ്റി നിർത്തിയതിനാലാണ് വിജയത്തിളക്കം കുറഞ്ഞതെന്നാണ് കെ സുരേന്ദ്രനെ എതിർക്കുന്ന വിഭാഗത്തിന്റെ വിമർശനം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE