വെള്ളിയാഴ്‌ചത്തെ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണം; കത്തയച്ച് സമസ്‌ത

ഏപ്രിൽ 26ന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്‌ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു.

By Trainee Reporter, Malabar News
Nupur Sharma's insult to the Prophet; Samastha wants country to apologize
Ajwa Travels

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പ് കേരളത്തിൽ വെള്ളിയാഴ്‌ച (ഏപ്രിൽ 26) നടത്താൻ തീരുമാനിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തിനെതിരെ മുസ്‌ലിം ലീഗിന് പിന്നാലെ സമസ്‌തയും രംഗത്ത്. വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി നിശ്‌ചയിക്കണമെന്ന് സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളും ജനറൽ സെക്രട്ടറി കെ ആലിക്കുട്ടി മുസ്‌ലിയാരും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക് മുസ്‌ലിം സമുദായത്തിന് ഏറെ പുണ്യമുള്ള ജുമുഅ നിസ്‌കാരം നിർവ്വഹിക്കേണ്ട ദിവസമാണ്. ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും സംഘം ചേർന്ന് നിർവ്വഹിക്കേണ്ട ആരാധനയാണ് ജുമുഅ നിസ്‌കാരം. വോട്ടർമാർക്കും ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്‌ഥർക്കും വെള്ളിയാഴ്‌ചയിലെ വോട്ടെടുപ്പ് ഏറെ പ്രയാസങ്ങൾ സൃഷ്‌ടിക്കും. മാത്രമല്ല പോളിങ്ങിനെയും ഇത് സാരമായി ബാധിക്കും.

തിരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തിരമായി ഈ വിഷയത്തിൽ ഇടപെടണമെന്ന് ഇരുവരും അഭ്യർഥിച്ചു. ഇത് സംബന്ധമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് ഇ-മെയിൽ സന്ദേശവും അയച്ചു. ഏപ്രിൽ 26ന് നടത്താൻ നിശ്‌ചയിച്ച വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന് എസ്‌കെഎസ്എസ്എഫ് സംസ്‌ഥാന സെക്രട്ടറിയേറ്റും ആവശ്യപ്പെട്ടു.

Related News| കേരളത്തിൽ വോട്ടെടുപ്പ് വെള്ളിയാഴ്‌ച; വിശ്വാസികൾക്ക് അസൗകര്യം സൃഷ്‌ടിക്കുമെന്ന് ലീഗ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE