മന്ത്രി എസി മൊയ്‌തീന്‍ വോട്ട് ചെയ്‌തത് ഏഴു മണിക്ക് ശേഷം; തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കി 

By Syndicated , Malabar News
ac moideen_malabar news
മന്ത്രി എസി മൊയ്‌തീന്‍ വോട്ട് രേഖപ്പെടുത്തുന്നു
Ajwa Travels

തൃശൂര്‍: മന്ത്രി എസി മൊയ്‌തീന്‍ ചട്ട ലംഘനം നടത്തിട്ടില്ലെന്ന് റിപ്പോര്‍ട്ട്. മന്ത്രി  വോട്ട്  ചെയ്‌തത് ഏഴു മണിക്കു ശേഷമെന്ന് വോട്ടിംഗ് യന്ത്രത്തിലെ രേഖപ്പെടുത്തല്‍. വോട്ടിംഗ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ വോട്ടിംഗ് സ്‌റ്റാര്‍ട്ട് ടൈമിന്റെ പ്രിന്റൗട്ട് ജില്ലാ കളക്‌ടര്‍ സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

പനങ്ങാട്ടുകര എഎന്‍ഡി സ്‌കൂളിലെ ഒന്നാം ബൂത്തില്‍ ആദ്യ വോട്ടറായി ഡിസംബര്‍ 10ന് രാവിലെ 7 മണി 11 മിനുട്ട് 12 സെക്കന്റിലാണ് മന്ത്രി വോട്ട് ചെയ്‌തത്.  തെക്കുംകര ഗ്രാമപഞ്ചായത്തിലെ വരണാധികാരിയായ വടക്കാഞ്ചേരി സബ് രജിസ്ട്രാർ പിഎം അക്ബര്‍ തൃശൂര്‍ ജില്ലാ കളക്‌ടര്‍ എസ് ഷാനവാസിന് റിപ്പോര്‍ട്ട് നല്‍കി. മന്ത്രി 6.55ന് വോട്ട് ചെയ്‌തു എന്നാരോപിച്ച്  അനില്‍ അക്കര എംഎല്‍എ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

Read also: കണ്ണൂര്‍ ഇടത്തേക്ക് തന്നെ; ആറ്  പഞ്ചായത്തുകള്‍ കൂടി പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE