കൊച്ചി: പ്രിസൈഡിംഗ് ഓഫീസര്‍ നിയമ വിരുദ്ധമായി ബിജെപിക്ക് വോട്ട് ചെയ്‌തെന്ന പരാതിയുമായി കൊച്ചിയില്‍ പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്‌ഥാനാർഥി എന്‍ വേണുഗോപാല്‍. പ്രിസൈഡിംഗ് ഓഫീസറുടെ നിയമ വിരുദ്ധമായ പ്രവര്‍ത്തിയാണ് താന്‍ പരാജയപ്പെടാന്‍ കാരണമെന്നാണ് മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി കൂടിയായ എന്‍ വേണുഗോപാലിന്റെ ആരോപണം. ഒരു വോട്ടിനാണ് വേണുഗോപാല്‍ ബിജെപി സ്‌ഥാനാർഥി പത്‌മകുമാരിയോട് പരാജയപ്പെട്ടത്.
പ്രിസൈഡിംഗ് ഓഫീസറുടേത് നിയമവിരുദ്ധമായ നടപടിയാണെന്നും അതിനാല്‍ കൊച്ചി കോര്‍പറേഷന്‍ ഐലന്‍ഡ് നോര്‍ത്ത് ഡിവിഷനിലെ തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് വേണുഗോപാല്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കൊച്ചിയില്‍ മേയര്‍ സ്‌ഥാനാർഥിയായി ഉയര്‍ത്തിക്കാട്ടിയ എന്‍ വേണുഗോപാലിന്റെ പരാജയം തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കനത്ത തിരിച്ചടിയായിരുന്നു.
Read also: വടക്കാഞ്ചേരി ലൈഫ് മിഷന്‍; സ്‌റ്റേ നീക്കണമെന്ന സിബിഐ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും