Tag: Malabar news from kozhikode
കോഴിക്കോട് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്ക്
കോഴിക്കോട്: കോട്ടൂളിയിൽ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചു 11 പേർക്ക് പരിക്ക്. താമരശേരി-കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. മഴ പെയ്‌തതിനാൽ നനഞ്ഞുകിടക്കുന്ന റോഡിലൂടെ വരുന്ന ബസ്...
മെഡിക്കൽ കോളേജിലെ പീഡനം; ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി പീഡനക്കേസിലെ ഇരയെ ഭീഷണിപ്പെടുത്തിയ അഞ്ചു ജീവനക്കാരുടെ സസ്‌പെൻഷൻ പിൻവലിച്ച നടപടി റദ്ദാക്കി. ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നിർദ്ദേശ പ്രകാരമാണ് തീരുമാനം. തിരിച്ചെടുത്ത നടപടി പരിശോധിക്കാൻ ആരോഗ്യമന്ത്രി...
കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം; മഹാരാഷ്‌ട്ര സ്വദേശി പിടിയിൽ
കോഴിക്കോട്: ഓടുന്ന ട്രെയിനിൽ തീവെക്കാൻ ശ്രമം. കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്‌പ്രസിലാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി സ്‌റ്റേഷൻ വിട്ടപ്പോഴാണ് സംഭവം നടന്നത്. കമ്പാർട്ട്മെന്റിന് അകത്തെ സുരക്ഷാ മുന്നറിയിപ്പ് രേഖപ്പെടുത്തിയ പ്‌ളാസ്‌റ്റിക് സ്‌റ്റിക്കർ പൊളിച്ചെടുത്ത് അതിന്...
കോഴിക്കോട് ബീച്ചിൽ രണ്ടു കുട്ടികൾ തിരയിൽപ്പെട്ടു; തിരച്ചിൽ തുടരുന്നു
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് ഫുട്‌ബോൾ കളിക്കുന്നതിനിടെ രണ്ടു കുട്ടികളെ കടലിൽ കാണാതായി. ഒളവണ്ണ സ്വദേശികളെയാണ് കാണാതായത്. പോലീസും അഗ്‌നിരക്ഷാ സേനയും മൽസ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തുകയാണ്.
ഇന്ന് രാവിലെ എട്ടരയോടെയാണ് അഞ്ചംഗ സംഘം കടപ്പുറത്ത്...
കോഴിക്കോട് മലാപ്പറമ്പിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും ഡോക്‌ടർമാരാണ്. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത്...
താമരശേരിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
കോഴിക്കോട്: താമരശേരി കട്ടിപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്. അമരാട് മല അരീക്കരക്കണ്ടി റിജേഷിനാണ് പരിക്കേറ്റത്. സംസാരശേഷി ഇല്ലാത്ത ആളാണ് റിജേഷ്. ഇയാൾ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്....
താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം
കോഴിക്കോട്: താമരശേരി ചുരത്തിൽ പിക്കപ്പും സ്‌കൂട്ടറും കൂട്ടിയിടിച്ചു യുവതിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലകുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനുവാണ് മരിച്ചത്. രണ്ടു കുട്ടികൾ അടക്കം നാല് പേരാണ് ബൈക്കിൽ സഞ്ചരിച്ചത്. പരിക്കേറ്റവരെ...
ആംബുലൻസിന് തടസം സൃഷ്‌ടിച്ച സംഭവം; കാർ ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും
കോഴിക്കോട്: ഗുരുതരാവസ്‌ഥയിൽ ഉള്ള രോഗിയുമായി പോയ ആംബുലൻസിന് മാർഗ തടസം സൃഷ്‌ടിച്ച സംഭവത്തിൽ വാഹന ഉടമക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. കോഴിക്കോട് സ്വദേശി തരുണിന്റെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യും....






































