കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇരുവരും ഡോക്‌ടർമാരാണ്. ഡോ. റാം മനോഹർ (70), ഭാര്യ ശോഭ മനോഹർ (68) എന്നിവരെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്‍മഹത്യാ കുറിപ്പും കണ്ടെടുത്തിട്ടുണ്ട്. ചേവായൂർ പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.
തൃശൂർ സ്വദേശികളായ ഇരുവരും ആറുമാസമായി കോഴിക്കോട് മലാപ്പറമ്പിലെ ഹൗസിന് കോളനിയിലാണ് താമസിക്കുന്നത്. രോഗികൾ ആണെന്നും മകൾക്കും മരുമകനും ഭാരമാകാൻ ആഗ്രഹിക്കുന്നില്ലാ എന്നുമാണ് ആത്‍മഹത്യാ കുറിപ്പിലുള്ളത്. ഫീനോ ബാർബിറ്റോൺ ഗുളിക അമിതമായി കഴിച്ചാണ് ഇരുവരും ആത്‍മഹത്യ ചെയ്‌തതെന്നാണ് പോലീസ് നിഗമനം.
Most Read: ‘ഒഡീഷയ്‌ക്ക് കേരളത്തിന്റെ ഐക്യദാർഢ്യം’; അനുശോചിച്ച് മുഖ്യമന്ത്രി